ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം വൈകുന്നേരം 04:35 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരിയ ഭൂചലനമാണ് ഇന്ത്യയിലുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ന്യൂഡല്‍ഹി, ചണ്ഡിഗഡ്, കാശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇസ്ലാമാബാദ്, ഖൈബര്‍ പഖ്തൂണ് മേഖല ഉള്‍പ്പെടെ പാകിസ്താനിലെ നിരവധി പട്ടണങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പാക് അധീന കാശ്മീരിലാണ് ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് സ്വകാര്യ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്ടര്‍ സ്കെയിലില്‍ 6.1 ആണ് കുലുക്കത്തിന്റെ തോത് രേഖപ്പെടുത്തിയത്. സെക്കന്റുകള്‍ മാത്രമാണ് കുലുക്കം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Discussion about this post