പായസത്തിലും ബിരിയാണിയിലും മറ്റ് ഭക്ഷണത്തിലോ ഭംഗിക്ക് വേണ്ടിയാണ് നമ്മള് സാധാരണയായി ഉണക്കമുന്തിരി ഉപയോഗിക്കുന്നത്. എന്നാല്‍ ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാത്തതുകൊണ്ടാണ് നമ്മള് ഇങ്ങനെ ചെയ്യുന്നത്. പല രോഗങ്ങള്‍ തടയാനുള്ള ഉത്തമ പ്രതിവിധിയാണ് ഉണക്കമുന്തിരി. കാന്‍സര്‍ മുതല്‍ പ്രമേഹം വരെ ഇവ തടയുന്നു.
ഉണക്ക മുന്തിരി ദഹന പ്രക്രിയയെ സഹായിക്കാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും സഹായിക്കുന്നു. കണ്ണ് രോഗങ്ങള്‍ക്കും , പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനും ഉണക്ക മുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ്. ഉണക്കമുന്തിരിയില്‍ പൊട്ടാസിയം വിറ്റാമിന്‍ സി, കാല്‍സ്യം,വിറ്റാമിന്‍ ബി6, ഇരുമ്പ്,സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
മെലിഞ്ഞവര്‍ക്ക് ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്നതാണ് ഉണക്കമുന്തിരി. ഫ്രുക്റ്റോസ്, ഗ്ലൂക്കോസ് എന്നിവ ഉണക്ക മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൊളെസ്ട്രോള്‍ കൂട്ടാതെ ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉണക്ക മുന്തിരി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
കാന്‍സറിനെ വരെ തടുക്കാന്‍ ഉണക്ക മുന്തിരിക്ക് കഴിയും. കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന കാറ്റെച്ചിന്‍ എന്ന ആന്റി ടോക്സിഡന്റ് ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കുന്നു. അതിലൂടെ കാന്‍സറിന് കാരണമാകുന്ന സെല്ലുകളുടെ വളര്‍ച്ചയെ തടയാന്‍ കഴിയും.
ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബര്‍, ഫിനോളിക് ആസിഡ്, ആന്റി ഓക്സിഡന്റുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുവഴി രക്ത സമ്മര്‍ദ്ദം കുറയുകയും ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഉണക്ക മുന്തിരി പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രമേഹ രോഗികള്‍ ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്.
Discussion about this post