ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവായി ടെലിവിഷന്‍ ജേണലിസ്റ്റ് സുപ്രിയ ശ്രിനാതെയെ കോണ്‍ഗ്രസ് നിയമിച്ചു. പാര്‍ട്ടി വക്താവായി സുപ്രിയ ശ്രിനാതെയെ അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചതായി എഐസിസി വാര്‍ത്താ വിനിമയ വിഭാഗം ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജെവാല അറിയിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ചില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ സുപ്രിയ മല്‍സരിച്ചിരുന്നു. പാര്‍ട്ടിയുടെ മുന്‍ എംപി ഹര്‍ഷവര്‍ധന്റെ മകളാണ് സുപ്രിയ. സുപ്രിയയുടെ പിതാവ് ഹര്‍ഷ് വര്ധന് രണ്ടു തവണ മഹാരാജ് ഗഞ്ചില്‍ നിന്നുള്ള എംപിയായിരുന്നു.
Discussion about this post