തിരുവനന്തപുരം: സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ സമവായത്തിനായി വിളിച്ച സര്‍വകക്ഷിയോഗം പരാജയമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. വിശ്വാസികളെ തല്ലിച്ചതയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ വെറുതെ സമയം കളഞ്ഞുവെന്നും ബിജെപി പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ മുന്‍ വിധിയോടെയാണ് സര്‍വകക്ഷിയോഗത്തെ സമീപിച്ചത്. ജനങ്ങളെ വിഡ്ഢികളാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ കഴിഞ്ഞ ദിവസം പുനഃപരിശോധന ഹര്‍ജി പരിഗണിച്ച ബെഞ്ചിന് അധികാരമില്ല. സുപ്രീംകോടതിയുടെത് അന്തിമ വിധിയല്ലെന്നും അന്തിമ വിധി വരാനിക്കുന്നതെയുള്ളുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ആവശ്യപ്പെട്ടാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടും. ഇതിന് ബിജെപി എല്ലാ പിന്തുണയും നല്‍കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
Discussion about this post