മൂന്നിലവ്: പാലാ നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിക്ക് വേണ്ടി വോട്ട് തേടി പിസി ജോര്‍ജ്. എന്നാല്‍ പ്രചാരണത്തിനിടെ പിസി ജോര്‍ജും എംഎല്‍എയും വ്യാപാരിയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്ന് നേതാവിനൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ കടയില്‍ കയറി ഭരണ എറിഞ്ഞുടച്ചും അലമാര അടിച്ചു തകര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
സംഭവത്തില്‍ കടയുടമ പോലീസില്‍ പരാതി നല്‍കി. കുരിശുങ്കല്‍പറമ്പില്‍ സിബിയുടെ ബേക്കറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം നടന്നത്. കടയിലെത്തിയ പിസി ജോര്‍ജും സിബിയും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് അവസാനം കൈയ്യാങ്കളിയില്‍ അവസാനിച്ചത്.
എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി എംഎല്‍എ പിസി ജോര്‍ജ് രംഗത്തെത്തി. കടയുടമ പ്രകോപനപരമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ കടയിലേക്ക് എത്തുക മാത്രമാണ് ഉണ്ടായതെന്നാണ് നല്‍കുന്ന വിശദീകരണം.
Discussion about this post