ചേര്‍ത്തല: കൊച്ചിയില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളം തകര്‍ന്നു. തൈക്കല്‍ കടപ്പുറത്ത് വീട്ടില്‍ ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് തകര്‍ന്നത്. മീന്‍പിടിക്കുന്നതിനിടെ ശക്തമായ തിരയിടിച്ചാണ് മത്സ്യബന്ധന വള്ളം തകര്‍ന്നത്.
സംഭവസമയം വള്ളത്തിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊച്ചി തീരത്തായിരുന്നു സംഭവം. വള്ളം, വല, എന്ജിന് എന്നിവയാണ് തകര്‍ന്നത്. മൊത്തം 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.
Discussion about this post