തിരുവനന്തപുരം: ഒറ്റ ദിവസം കൊണ്ട് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് റെക്കോര്‍ഡ് വരുമാനം. ഓണാവധിക്ക് ശേഷമെത്തിയ തിങ്കളാള്ചയാണ് (സെപ്തംബര്‍ 16ന്) റെക്കോര്‍ഡ് വരുമാനം ലഭിച്ചത്. 8.32 കോടി രൂപയാണ് ഒറ്റ ദിവസം കൊണ്ട് കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്.
ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സാധാരണ സര്‍വ്വീസുകള്‍ക്ക് പുറമേ ദീര്‍ഘദൂര സര്‍വ്വീസുകള്‍ സ്പെഷ്യല്‍ സര്‍വ്വീസുകളാക്കി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൊണ്ടുവന്നതും വരുമാനം വര്‍ധിക്കാന്‍ കാരണമായതെന്ന് കെഎസ്ആര്‍ടി അധികൃതര്‍ വ്യക്തമാക്കി.
ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത് എന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംപി ദിനേശ് പറഞ്ഞു. എന്നാല്‍ ഓണാവധിക്കാലത്ത് കെഎസ്ആര്‍ടിസിക്ക് പ്രതീക്ഷിച്ച വരുമാനം ലഭിച്ചിട്ടില്ല. ഉത്രാട ദിനത്തില്‍ 6.25 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. തിരുവോണത്തിന് 4.21 കോടി രൂപയും, അവിട്ടത്തിന് 5.86 കോടി രൂപയും. ഓണാവധി തുടങ്ങുന്നതിന് തൊട്ടുമുന്‍പത്തെ ശനിയാഴ്ച 7ന് 7.30 കോടി രൂപയായിരുന്നു വരുമാനം.
Discussion about this post