കൊല്‍ക്കത്ത: ന്യൂഡല്‍ഹിയിലേയ്ക്ക് പോകുവാന്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അപ്രതീക്ഷിതമായി കണ്ടത് മോഡിയുടെ ഭാര്യ യശോദാ ബെന്നിനെ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഇറങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി യശോദാ ബെന്നിനെ കണ്ടത്.
തികച്ചും ആകസ്മികമായിരുന്നു ആ കണ്ടുമുട്ടല്‍. ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടക്കയാത്രയ്ക്കായി കൊല്‍ക്കത്താ വിമാനത്താവളത്തിലെത്തിയതായിരുന്നു യശോദാ ബെന്‍. മാധ്യമപ്രവര്ത്തകന് ഇന്ദ്രോജിത് ഇരുവരും തമ്മില്‍ കണ്ടതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ യശോദാ ബെന്നിന് സാരി നല്കി സ്വീകരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.
West Bengal CM Mamata Bannerjee on Tuesday had a chance encounter with PM Narendra Modi’s wife Jashodaben at the #Kolkata airport. Banerjee greeted her and both exchanged pleasantries. The TMC supremo also gifted her a saree. pic.twitter.com/2DVuIYOEsL
— Indrojit | ইন্দ্রজিৎ (@iindrojit) September 17, 2019
Discussion about this post