ന്യൂഡല്‍ഹി: അസമില്‍ സായുധ സേനയുടെ പ്രത്യേക അധികാരം (അഫ്സ്പ) ആറ് മാസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 28 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. സംസ്ഥാനത്തെ ആഭ്യന്തര രാഷ്ട്രീയകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സായുധ സേനയ്ക്ക് എവിടെയും ഓപ്പറേഷന് നടത്താനും ആരെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും അടക്കം പ്രത്യേക അധികാരം നല്‍കുന്നതാണ് നിയമം.
അഫ്സ്പ നിയമം അസമില്‍ 1990 ലാണ് നടപ്പിലാക്കിയത്. പിന്നീട് 2017 സെപ്തംബറില്‍ നിയമം റദ്ദാക്കി. തുടര്‍ന്ന് ഇവിടെ സൈന്യത്തിന് പ്രത്യേക അധികാരം വേണോ എന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. ഇതാണ് വീണ്ടും പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
Discussion about this post