കോഴിക്കോട്: കോഴിക്കോട് ജില്ലകളില്‍ വീണ്ടും പാറ ഖനനം സജീവമായി. കാരശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, തിരുവമ്പാടി, പനങ്ങാട് പഞ്ചായത്തുകളിലാണ് ഖനനം വ്യാപകമായി നടത്തുന്നത്. ജില്ലയില്‍ 40 ക്വാറികളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതില്‍ 25 ക്വാറികള്‍ ദുരിത സാധ്യതകളുള്ള പ്രദേശത്താണ് പ്രവര്‍ത്തിക്കുന്നത്. ഇത്തവണത്തെ കനത്ത മഴയെ തുടര്‍ന്ന് മുക്കം തോട്ടക്കാട്ടെ മൈസൂര്‍പറ്റയിലെ പൈക്കാടന്മലയില് സോയില്‍ പൈപ്പിങ് പ്രതിഭാസം കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് സിഡബ്ള്യുആര്‍ഡിഎമ്മിലെ വിദ്ഗധര്‍ ഉള്‍പ്പെടുന്ന സംഘം ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിട്ട് ഒരാഴ്ച പിന്നിടുന്നതിന് മുമ്പാണ് ഈ പ്രദേശങ്ങളില്‍ പാറ ഖനനം സജീവമായത്. പൈക്കാടന്‍ മലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ അഞ്ച് കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള മല ഭൂരിഭാഗവും ഖനനം ചെയ്തു നീക്കി. ഈ മലയടങ്ങുന്ന കുമാരനല്ലൂര്‍, കോടിയത്തൂര്‍ വില്ലേജുകളില്‍ 15ലധികം പാറമടകളാണ് ഉള്ളത്.
സംസ്ഥാനത്ത് ഉണ്ടായ പ്രകൃതി ദുരന്തത്തെത്തുടര്‍ന്ന് ക്വാറികള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നിരോധന ഉത്തരവ് പിന്‍വലിച്ചതോടെയാണ് പാറമടകളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ തവണത്തെ മഹാ പ്രളയത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ ബാലുശേരിക്കടുത്ത് കാന്തലാട് വില്ലേജിലെ മങ്കയത്തും പാറ ഖനനം സജീവമായി നടക്കുന്നുണ്ട്. പേരാമ്പ്ര ചെങ്ങരോത്തെ മുടിയന് കുന്ന് മലയിലും പാറഖനനം സജീവമാണ്. ദുരിതാശ്വാസ ക്വാമ്പില്‍ തിരിച്ചെത്തിയ മുടിയന് കുന്നിലെ ആളുകള്‍ ഇപ്പോള്‍ പാറമടക്കെതിരെ പ്രക്ഷോപത്തിനോരുങ്ങുകയാണ്.
അതേസമയം നേരത്തെ ലൈസന്‍സുള്ള ക്വാറികള്‍ മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളുവെന്നാണ് ജില്ലാ കളക്ടര്‍ ശ്രീറാം സാമ്പശിവ റാവുവിന്റെ വിശദീകരണം. ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ദുരന്തസാധ്യതയുള്ള പ്രദേശത്താണെന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. പ്രളയത്തില്‍ നിന്ന് കരകയറുന്നതിന് മുമ്പ് തന്നെ പുതിയ ക്വാറികള്‍ക്കായി 30 ലധികം അപേക്ഷകളാണ് എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post