മംഗലാപുരം: മണ്ണിടിഞ്ഞ് തകര്‍ന്ന കൊങ്കണ്‍ റെയില്‍വേ റൂട്ടില്‍ ട്രയല്‍റണ്‍ നടത്തി. കുലശേഖരയില്‍ നിര്‍മ്മിച്ച സമാന്തരപാതയിലാണ് ട്രയല്‍റണ്‍ നടത്തിയത്. ഗുഡ്‌സ് ട്രെയിന്‍ ഉപയോഗിച്ചാണ് ട്രയല്‍റണ്‍ നടത്തിയത്.
പുതിയ പാതയില്‍ ട്രാക്കില്‍ മെറ്റല്‍ നിറക്കുന്ന ഗുഡ്‌സ് ട്രെയിന്‍ ഉപയോഗിച്ചാണ് റെയില്‍വേ പരീക്ഷണ ഓട്ടം നടത്തിയത്. റെയില്‍വേ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന് ശേഷം മാത്രമേ പാത മറ്റ് ട്രെയിനുകള്‍ക്കായി തുറന്നു കൊടുക്കൂ.
മംഗളൂരുവിനടുത്ത് കുലശേഖരയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണ്ണിടിഞ്ഞ് കൊങ്കണ്‍ പാത തകര്‍ന്നത്. ഇതേ തുടര്‍ന്ന് പല ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ച് വിടുകയും ചെയ്തിരുന്നു. സമാന്തരമായി നിര്‍മ്മിച്ച 400 മീറ്റര്‍ പാളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയോടെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനായിരുന്നു റെയില്‍വേയുടെ നീക്കം. എന്നാല്‍ മഴ തുടര്‍ന്നത് പാത തുറക്കുന്നതിന് തടസമാവുകയായിരുന്നു.
Discussion about this post