മുംബൈ: ബോളിവുഡ് നടന് സഞ്ജയ് ദത്തും രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നു. ബിജെപി സഖ്യകക്ഷിയിലേയ്ക്കാണ് ചേരുന്നത്. മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ് ( ആര്‍എസ്പി) എന്ന പാര്‍ട്ടിയില്‍ താരം അംഗത്വം എടുക്കും. ആര്‍എസ്പി സ്ഥാപക നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ മഹാദേവ് ജാങ്കറാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം വെളിപ്പെടുത്തിയത്.
മഹാരാഷ്ട്രയിലെ ധന്ഗര് സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാര്‍ട്ടിയാണ് രാഷ്ട്രീയ സമാജ് പക്ഷ്. മഹാരാഷ്ട്ര നിയമസഭയില്‍ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങളുണ്ട്. 2009 ല്‍ സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ സഞ്ജയ് ദത്ത് ലഖ്നൗവില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നു.
എന്നാല്‍ അനധികൃതമായി ആയുധം കൈവശം വെച്ച കേസില്‍ കോടതി നടപടികളെ തുടര്‍ന്ന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുകയായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഞ്ജയ് ദത്ത് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ താരം തന്നെ അത് നിഷേധിച്ച് രംഗത്തെത്തി.
Discussion about this post