ലാന്‍സൊ: ഫൂട്ട്പാത്ത് തകര്‍ന്ന് വഴിയാത്രക്കാരി ആറടിയോളം വരുന്ന ഗര്‍ത്തത്തിലേക്ക് വീണു. ചൈനയിലെ ലാന്‍സൊ നഗരത്തിലാണ് ഭയപ്പെടുത്തുന്ന സംഭവം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന സിസിടിവിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
അപകടത്തില്‍പെട്ട സ്ത്രീയുടെ തല ഇഷ്ടികയില്‍ തട്ടിയെങ്കിലും നിസാര പരിക്കുകളാണ് യുവതിക്ക് എന്നാണ് റിപ്പോര്‍ട്ട്. ഏറെ നേരം മണ്ണിനടിയില്‍ യുവതി കുടുങ്ങി. നടപ്പാത തകരുന്ന സമയത്ത് പരിസരത്ത് അധികം ആളുകള്‍ ഉണ്ടാവാതിരുന്നതാണ് വന്‍ദുരന്തം ഒഴിവാക്കിയത്. അപ്രതീക്ഷിതമായി നടപ്പാത തകര്‍ന്ന് ഗര്‍ത്തമുണ്ടായതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post