തെന്നിന്ത്യയും കടന്ന് ബോളിവുഡ് വരെ എത്തിയിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. അജയ് ദേവഗണ്‍ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങിന്നത്. കീര്‍ത്തി സുരേഷ്. അജയ് ദേവഗണ്‍ നായകനാകുന്ന ‘മൈദാന്’ എന്ന ഹിന്ദി ചിത്രത്തിലാണ് കീര്‍ത്തി സുരേഷ് നായികയാകുന്നത്. ബദായി ഹോ സംവിധാനം ചെയ്ത് അമിത് രവീന്ദര്‍നാഥ് ശര്‍മയാണ് ചിത്രം ഒരുക്കുന്നത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
ഫുട്ബോള്‍ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണ്ണകാലമായ 1952 മുതല്‍ 1962 വരെയുള്ള കാലഘട്ടമാണ് അവതരിപ്പിക്കുന്നത്. ബോണി കപൂര്‍, ആകാശ് ചൗള, അരുണാവ സെന്‍ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ അജയ് ദേവഗണ്ണിന്റെ ഭാര്യാ വേഷമാണ് കീര്‍ത്തിയുടേത്. ചിത്ത്രതിന് വേണ്ടി നടി വണ്ണം കുറച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും നേരത്തെ കീര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പങ്ക്വെച്ചിരുന്നു.
2000ല്‍ ബാലതാരമായി ചലച്ചിത്രങ്ങളില്‍ എത്തിയ കീര്‍ത്തിക്ക് ഇപ്പോള്‍ കൈനിറയെ ഓഫറുകളാണ്. 2013-ല്‍ പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി ശ്രദ്ധിക്കപ്പെട്ട്തുടങ്ങിയത്. പിന്നീട് നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. ഇപ്പോള്‍ ബോളിവുഡിലേക്കും ചുവടുവെക്കുകയാണ്.
Discussion about this post