കാസര്‍കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സ് വഴി നിയമനിര്‍മണം നടത്തുക മാത്രമാണ് മുന്നിലുള്ള സാധ്യത. ഇന്ന് സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധി പ്രതികൂലമാണെങ്കിലും, ഞങ്ങള്‍ പോരാട്ടം തുടരുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
വിഷയത്തില്‍ പോരാട്ടത്തിനൊപ്പം, നിയമപരമായ എല്ലാ വഴികളും തേടും.വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയാല്‍ അവര്‍ക്ക് എല്ലാ സഹായവും നല്‍കും അവര്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ ഉത്തരാവദിത്വം ഏറ്റെടുക്കുമെന്നും രാഹുല്‍ പറഞ്ഞു.
Discussion about this post