കൊച്ചി: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കുവാന് വേണ്ടി നടന് പൃഥ്വിരാജ് വാങ്ങിച്ച മൂന്ന് കോടിയോളം വില വരുന്ന റേഞ്ച് റോവര്‍ വോഗിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വെച്ചു. തന്റെ പുതിയ കാറിന് ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി എറണാകുളം ആര്‍ടിഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു പൃഥ്വി. എന്നാല്‍ ഇതില്‍ നിന്ന് ഇപ്പോള്‍ പിന്മാറിയിരിക്കുകയാണ് താരം.
KL 07 CS 7777 എന്ന നമ്പറായിരുന്നു നടന് ബുക്ക് ചെയ്തത്. എന്നാല്‍ ഇതേ നമ്പറിന് ആവശ്യക്കാര്‍ കൂടുതല്‍ ഉള്ളതിനാല്‍ ലേലം നടത്താന്‍ തീരുമാനിച്ചിരുന്നു ആര്‍ടിഒ ഓഫീസ്. എന്നാല്‍ ലേലത്തില്‍ നിന്ന് പിന്മമാറുന്ന കാര്യം നടന് ആര്‍ടിഒ കെ മനോജ്കുമാറിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതിനായി മാറ്റിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കാന് തീരുമാനിച്ചതായും താരം വ്യക്തമാക്കി.
മുന്‍പും ഫാന്‍സി നമ്പറിനായി ലേലത്തില്‍ പങ്കെടുത്ത് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയിരുന്നു പൃഥ്വി. തന്റെ ലംബോര്‍ഗിനിയ്ക്ക് 6 ലക്ഷം രൂപയാണ് താരം ലേലത്തില്‍ അന്ന് ഉറപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ ഒമ്പതു ലക്ഷം രൂപയുടെ അവശ്യവസ്തുക്കള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നല്‍കിയിരുന്നു പൃഥ്വിരാജ്
Discussion about this post