പത്തനംതിട്ട : ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് ഇന്ന് പത്തനംതിട്ടയില്‍ സമാപനം. സമാപന ദിനമായ ഇന്ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലാണ് ആദ്യ സ്വീകരണം. യാത്ര വൈകിട്ട് പത്തനംതിട്ടയില്‍ സമാപിക്കും.
എറണാകുളം ജില്ലയിലെ പര്യടനത്തിനു ശേഷം ഇടുക്കി ജില്ലയിലേയ്ക്ക് പ്രവേശിച്ച എന്‍ഡിഎ ശബരിമല സംരക്ഷണ രഥയാത്രയുടെ പൊതു സമ്മേളനം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ശബരിമലയുടെ കാര്യത്തില്‍ കേരളത്തിലെ എല്ലാ ഹൈന്ദവ സമൂഹവും സര്‍ക്കാരിന് എതിരാണെന്ന് ഇവര്‍ മനസിലാകാത്തത് എന്തുകൊണ്ടാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ചോദിച്ചു.അതേസമയം തന്നെ കള്ളക്കേസില്‍ കുടുക്കിയാല്‍ ജയിലില്‍ പോകാന്‍ മടിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.
Discussion about this post