തിരുവനന്തപുരം: സനല്‍ കൊലപാതക കേസില്‍ പ്രതിയായി ആരോപിക്കപ്പെട്ട ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തമിഴ്നാട്ടില്‍ ഒളിവിലാണെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്.
സനല്‍ കുമാറിന്റെ മരണത്തില്‍ പ്രതിയായ ഹരികുമാറിനെ പിടികൂടുന്നില്ലെന്നാരോപിച്ച് കുടുംബം പ്രത്യക്ഷ സമരത്തിന് ഇറങ്ങിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹരികുമാറിന്റെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. ഡിവൈഎസ്പിയുടെ മരണം ദൈവം നിശ്ചയിച്ചതാണെന്ന് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു.
Discussion about this post