തൃശ്ശൂര്‍: എന്നും തൃശ്ശൂരിനൊപ്പമുണ്ടാകുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ സുരേഷ് ഗോപിയുടെ വാക്കുകള്‍ തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണതന്ത്രം മാത്രമായിരുന്നെന്ന് സംവിധായകന് നിഷാദ്. തെരഞ്ഞെടുപ്പില്‍ എംപിയായി ജയിച്ചു കയറിയാല്‍ എന്നും തൃശ്ശൂരിനൊപ്പം ഉണ്ടാകുമെന്നും എന്നാല്‍ കനത്ത മഴയില്‍ കെടുതി അനുഭവിക്കുന്ന സമയത്ത് സുരേഷ്ഗോപിയെ ഈ പരിസരത്തൊന്നും കണ്ടില്ലെന്നും പരിഹാസരൂപേണ നിഷാദ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിഷാദ് സുരേഷ് ഗോപിയുടെ അസാന്നിധ്യത്തെ കളിയാക്കിയത്. എംപിയായി തെരഞ്ഞടുക്കപ്പെട്ടാല്‍ തൃശ്ശൂരിലെ ജനങ്ങളുടെ പ്രശ്നപരിഹാരത്തിനായി തൃശ്ശൂരിലേക്ക് താമസം മാറ്റുമെന്നായിരുന്നു സുരേഷ് ഗോപിയുടെ അവകാശവാദം. എന്നാല്‍ കനത്തമഴയില്‍ തൃശ്ശൂര്‍ കെടുതി അനുഭവിക്കുകയാണ്. തൃശ്ശൂര്‍ എടുത്തുപൊക്കാന് നോക്കിയപ്പോള്‍ നടു ഉളുക്കിയത് കൊണ്ടാവാം അദ്ദേഹത്തെ ഈ പരിസരത്തൊന്നും കാണാത്തതെന്നും നിഷാദ് സുരേഷ് ഗോപിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.
ജസ്റ്റ് റിമെമ്ബര് ദാറ്റ്…. ഇതൊരു പഴയ ഹിറ്റായ ഒരു സിനിമാ ഡൈലോഗാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പിന്റെ തുടക്കം. ഇതിവിടെ പറയാന്‍ കാരണം ഈ ചിത്രം തന്നെ ഉത്തരം നല്‍കുമെന്നും അദ്ദേഹം പറയുന്നു. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള ആവശ്യസാധനങ്ങള്‍ ശേഖരിച്ച് ആവശ്യത്തിലധികം കയറ്റിയയച്ച തിരുവനന്തപുരം മേയര്‍ പ്രശാന്തിനെയും നിഷാദ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
തെക്ക് തിരുവനന്തപുരത്ത്, വാക്കിലല്ല, പ്രവര്‍ത്തിയിലാണ് കാര്യമെന്ന് തെളിയിച്ച ഒരു മേയര്‍ ഉണ്ട്. അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കായി ആവശ്യസാധനങ്ങള്‍ കയറ്റി അയച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത ലോഡും പോവാന്‍ തയ്യാറായിരിക്കുകയാണ്. അനന്തപത്മനാഭന്റെ മണ്ണ് അങ്ങനെയാണ് ആരെയും ചതിക്കില്ലെന്നും മനസ്സ് നിറഞ്ഞ് കൊടുത്തിട്ടേയുള്ളൂവെന്നും തെക്കന്‍ മരണമാസാണെന്നും നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ഈ സന്ദര്‍ഭത്തില്‍ ഗോപിയണ്ണനെ പറ്റി മനപ്പൂര്‍വ്വം പറയാത്തതാണ്. തൃശ്ശൂര്‍ എടുത്ത് പൊക്കാന്‍ നോക്കിയതാ..നടു ഉളുക്കിയെന്നാണ് നാട്ട് വര്‍ത്തമാനം..ക്ഷിണം കാണുമെന്നും നിഷാദിന്റെ കുറിപ്പില്‍ പറയുന്നു. രക്ഷാ പ്രവര്‍ത്തനത്തിനിടക്ക് ജീവന് ഹോമിച്ച ലിനുവിന്റ്റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു…മോഹന്‍ ലാലും,മമ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു..സഹായവും വാഗ്ദാനം ചെയ്തു…എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷമെന്നും ഇക്കാര്യങ്ങളെല്ലാം ചുമ്മാ പറഞ്ഞന്നേയുളളൂവെന്നും നിഷാദ് പറയുന്നു.
നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Just Remember That —
പഴയ ഹിറ്റായ ഒരു സിനിമാ ഡൈലോഗാണ്…
ഇതിവിടെ പറയാന്‍ കാരണമെന്താണെന്ന് ചോദിച്ചാല്‍, ഈ ചിത്രം തന്നെ ഉത്തരം നല്‍കും…Comparison
അല്ല കേട്ടോ..ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്,ഒരു നഗര പിതാവുണ്ട് പേര് പ്രശാന്ത്…വാക്കിലല്ല,പ്രവര്‍ത്തിയിലാണ് കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയര്‍..ഇപ്പോള്‍ ഇതെഴുതുമ്പോള്‍,അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കായി നാല്‍പ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു…
അടുത്ത ലോഡിനായി നമ്മടെ പൈലുകള്‍ റെഡിയാണണ്ണാ…ചിലരുടെ ഭാഷയില്‍ ദേ പോയീ..ദാ വന്നൂ…
അനന്തപദ്മനാഭന്റ്റെ മണ്ണങ്ങനെയാ..ആരെയും ചതിക്കില്ല..കൊടുത്തിട്ടേയുളളു മനസ്സ് നിറഞ്ഞ് ..അതാണ് ശീലം…എത്ര വലിയ പുലിയാണെങ്കിലും,ഇവിടെ ഈ അനന്തപുരിയില്‍ വരണം…ഒന്നു നിവര്‍ന്ന് നില്ക്കണമെങ്കില്….അത് ചരിത്രം…തെക്കന്‍ മാസ്സാണ്…മരണ മാസ്സ്…
NB
ഗോപിയണ്ണനെ പറ്റി മനപ്പൂര്‍വ്വം പറയാത്തതാണ്…തൃശൂര്‍ എടുത്ത് പൊക്കാന്‍ നോക്കിയതാ..നടു ഉളുക്കിയെന്നാണ് നാട്ട് വര്‍ത്തമാനം..ക്ഷിണം കാണും..അതാ …രക്ഷാ പ്രവര്‍ത്തനത്തിനിടക്ക് ജീവന് ഹോമിച്ച ലിനുവിന്റ്റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു…മോഹന്‍ ലാലും,മ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു..സഹായവും വാഗ്ദാനം ചെയ്തു…എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം…ചുമ്മാ പറഞ്ഞന്നേയുളളൂ…
Just Remember That…-!
Discussion about this post