ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് സകലതും നഷ്ടമായി ക്യാമ്പുകളില്‍ കഴിയുന്ന ദുരിത ബാധിതര്‍ക്കായി ഡല്‍ഹി മലയാളികളുടെ കൂട്ടായ്മ പ്രവര്‍ത്തനമാരംഭിച്ചു. രാജ്യതലസ്ഥാനത്തിന്റെ പല മേഖലകള്‍ കേന്ദ്രികരിച്ചാണ് മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
പരമാവധി സാധനങ്ങള്‍ വിവിധ മേഖലകളില്‍ നിന്ന് ശേഖരിച്ച് നാട്ടിലെത്തിക്കാനാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഡല്‍ഹി എംയിസിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും നേഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ ശേഖരിക്കുന്നത്. 2018ല്‍ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ 2000 ടണ്ണോളം ആവശ്യസാധനങ്ങള്‍ എംയിസിലെ മലയാളികളായ ജീവനക്കാര്‍ കേരളത്തില്‍ എത്തിച്ചു നല്‍കിയിരുന്നു.
ദക്ഷ്യവസ്തുകള്‍ മരുന്നുകളുമാണ് ഇത്തവണ ഇവര്‍ ശേഖരിക്കുന്നത്. ദിവസവും രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ ശേഖരിക്കുന്ന സാധനങ്ങള്‍ ഞായറാഴ്ച കേരളത്തിലെത്തിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.
Discussion about this post