തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ
ശ്രീറാം വെങ്കിട്ടരാമന് ആശുപത്രിവിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീറാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് വൈകീട്ടാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിദേശിച്ചിട്ടുണ്ട്.
നാല് ദിവസം മുമ്പ് മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ ആരോഗ്യനില മെച്ചപ്പെട്ടെന്ന് കണ്ടെത്തിയതിനാല്‍ ശ്രീറാമിനെ സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്കും തുടര്‍ന്ന് പേ വാര്‍ഡിലേക്കും മാറ്റിയിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് ശ്രീറാം ആശുപത്രി വിട്ടത്.
വാഹനാപകടക്കേസില്‍ റിമാന്റിലായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നെന്ന് തെളിയിക്കാന്‍ സാധിക്കാതിരുന്നതാണ് ശീറാമിന് ജാമ്യം ലഭിക്കാന്‍ സഹായകരമായത്. ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം 30 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഡിജിപി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
കനത്ത ആഘാതങ്ങള്‍ മൂലം ഒരു സംഭവത്തെ കുറിച്ച് പൂര്‍ണമായി ഓര്‍ത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യ ശ്രീരാമിന് ബാധിച്ചെന്ന് നേരത്തെ മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
Discussion about this post