വയനാട്: കനത്തമഴയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പുത്തുമലയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഒരു സ്ത്രീയുടെ മൃതദേഹമാണ് കിട്ടിയത്. അതോടെ പുത്തുമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.
ഒമ്പത് പേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. സൈന്യം അടക്കം കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചിലിനായി ഇന്ന് പുത്തുമലയിലെത്തിയിട്ടുണ്ട്. മഴ കുറഞ്ഞു നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
അതെസമയം മണ്ണും വെള്ളവും മരങ്ങളും പാറക്കല്ലുകളും എല്ലാം വന്നടിഞ്ഞ് ചെളി നിറഞ്ഞു കിടക്കുകയാണ് പ്രദേശം. മിക്കയിടത്തും കാലുവച്ചാല്‍ താഴ്ന്ന് പോകുന്നതരത്തില്‍ ചതുപ്പുകള്‍ രൂപപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും ചെന്നെത്താന്‍ കഴിയാത്ത അവസ്ഥയുമാണ്.
ചതുപ്പിന്റെ ആഴം കണക്കാക്കി മരക്കഷ്ണങ്ങളിട്ട് മൂടി അതുവഴിയാണ് രക്ഷാപ്രവര്‍ത്തകര്‍ ദുരന്തഭൂമിയിലകപ്പെട്ടവരെ കണ്ടെത്താന്‍ ശ്രമിക്കുന്നത്.
Discussion about this post