കൊച്ചി: മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ സഹോദരിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു. അഭിമന്യുവിന്റെ ചേച്ചി കൗസല്യയ്ക്കാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന് ‘അഭിമന്യു’ എന്ന് പേരിട്ട് കുടുംബം. അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
കുട്ടിയ്ക്ക് അഭിമന്യു എന്ന് പേരിടണമെന്ന് താന്‍ പറഞ്ഞപ്പോള്‍, അങ്ങനെയെ പേരിടൂവെന്ന് അഭിമന്യുവിന്റെ സഹോദരന് പരിജിത് പറഞ്ഞു. ഒരു വര്‍ഷത്തെ തോരാത്ത കണ്ണീരിനൊടുവില്‍ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവെന്നും സീന ഭാസ്ക്കര്‍ കുറിച്ചു.
”ഇന്നുച്ചയ്ക്ക് (7/8/2019)രണ്ടര മണിയ്ക്ക് ചേച്ചീ എന്ന വിളിയോടെ ഫോണിന്റെ മറുതലയ്ക്കൽ പരിജിത്…. സ്നേഹസമ്പന്നനായ പ്രിയ രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരൻ എന്നോട് പറഞ്ഞു ” ഒരു നല്ല വാർത്തയുണ്ട് ” എന്താണ്; “എന്റെ പെങ്ങൾ അഭിമന്യുവിന്റെ ചേച്ചി പ്രസവിച്ചു… ആൺകുഞ്ഞ്… രണ്ടര കിലോ തൂക്കമുള്ള കുട്ടിയ്ക്ക് അഭിമന്യു എന്ന് പേരിടണമെന്ന് ഞാൻ പറഞ്ഞു…. അതേ ചേച്ചി അങ്ങനെയെ പേരിടൂ…. അടിമാലി താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു…
ഒരു വർഷത്തെ തോരാത്ത കണ്ണീരിനൊടുവിൽ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവ്…
കഴിഞ്ഞ ആഴ്ച കണ്ണൂരിൽ അലിഡ ഗുവേര പങ്കെടുത്ത ചടങ്ങിൽ അഭിയുടെ അമ്മയുമുണ്ടായിരുന്നു. പ്രമുഖ സദസിന് മുന്നിൽ വച്ച് അലിഡ ആ അമ്മയെ ആദരിച്ചപ്പോഴും ” നാൻ പെറ്റ മകനെ… എൻ കിളിയെ…” എന്ന ദീനരോദനം വേദിയേയും സദസിനേയും കണ്ണീരിൽ കുതിർത്തു…
തോരാത്ത കണ്ണീരിന് ആശ്വസമേകാൻ കഴിയട്ടെയെൻ പൊൻതങ്കക്കുടത്തിന്….”
Discussion about this post