കൊച്ചി: കീബോര്‍ഡ് കൊണ്ട് വേദിയെ അമ്പരിപ്പിക്കുന്ന കലാകാരനാണ് സ്റ്റീഫന്‍ ദേവസ്സി. എന്നാല്വിരലുകള് കൊണ്ട് മാസ്മരിക സംഗീതം തീര്‍ത്ത് വേദിയില്‍ വണ്‍മാന്‍ഷോ നടത്തുമ്പോഴും ജീവിത്തോട് പടപൊരുതിയ വ്യക്തിയാണ് അദ്ദേഹം.
കേരളം അറിയാത്ത മറ്റൊരു സ്റ്റീഫനെ കൂടി ഇവിടെ പരിചയപ്പെടുത്തുന്നു. രക്താര്ബുധത്തിന്റെ പിടിയില്‍ നിന്നും ജീവന് തിരികെ പിടിച്ച ആ ഓര്‍മകള്‍ സ്റ്റീഫന്‍ പങ്കുവയ്ക്കുന്നു.
സ്റ്റീഫന്റെ വാക്കുകള്‍…
‘എനിക്ക് പത്തുവയസുള്ളപ്പോഴാണ് നല്ല പനി വന്നത്. ആ പനി പതിയെ കൂടി. പിന്നീട് പരിശോധിച്ചപ്പോഴാണ് രക്താര്ബുധത്തിന്റെ തുടക്കമാണെന്ന് കണ്ടെത്തിയത്. വീട്ടുകാരൊക്കെ ആകെ തകര്‍ന്നുപോയ നിമിഷം. പക്ഷേ ആരംഭത്തിലെ കണ്ടെത്തിയതോടെ കൃത്യമായി ചികില്‍സിച്ച് മാറ്റാന്‍ സാധിച്ചു. അത്തരമൊരു ജീവിതാനുഭവത്തിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. ദൈവം എനിക്കായി മാറ്റിവച്ച നിയോഗം പൂര്‍ത്തിയാക്കാനുള്ള യാത്രയിലാണെന്ന തോന്നലാണ് ഇപ്പോള്‍. ദൈവം ഭക്ഷണം കഴിക്കാനും ഉറങ്ങാനുമായി ആരെയും സൃഷ്ടിക്കാറില്ല. എല്ലാവര്ക്കും അവരവരുടേതായ ചിലത് ചെയ്ത് തീര്‍ക്കാനുണ്ട്.’ സ്റ്റീഫന്‍ പറയുന്നു.
‘പഠിപ്പല്ല എന്റെ ജീവിതത്തിലെ ലക്ഷ്യമെന്ന് തിരിച്ചറിവുണ്ടായിരുന്നു എനിക്ക്. അതുകൊണ്ട് തന്നെ മനോഹരമായി ഞാന്‍ പ്രീഡിഗ്രി തോറ്റു. പക്ഷേ അന്നും ഇന്നും വിദ്യാഭ്യാസം കുറഞ്ഞുപോയോ എന്ന ചിന്ത എനിക്കില്ല. ഞാനൊരു ഡിഗ്രി പോലും ചെയ്യാതെ പഠനം ഉപേക്ഷിച്ചതില്‍ വീട്ടുകാര്‍ക്ക് സങ്കടമുണ്ടായിരുന്നു. പക്ഷേ പിന്നീട് ജീവിതം കൊണ്ട് ഞാന്‍ ആ തോല്‍വി വിജയമാക്കി എന്നു വിശ്വസിക്കുന്നു. നമ്മുടെ ലക്ഷ്യം എന്താണോ അതിന് വേണ്ടി പ്രവര്‍ത്തിക്കുക അത്രയുള്ളൂ.’
Discussion about this post