പത്തനംതിട്ട: നിലയ്ക്കലില്‍ പുതിയ ചെക്പോസ്റ്റ് വനംവകുപ്പ് സ്ഥാപിച്ചു. നിലയ്ക്കല്‍ എത്തുന്നതിന് തൊട്ടുമുമ്പാണിത്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ പണി പൂര്‍ത്തിയായത്. ചെക്പോസ്റ്റിന് സമീപത്തായി ഗാര്‍ഡ് റൂമും സ്ഥാപിച്ചിട്ടുണ്ട്. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനാണ് ഈ ചെക്പോസ്റ്റിലെ പരിശോധനാ ചുമതല.
പ്രളയത്തിന് ശേഷം ഇവിടെ നിന്ന് വ്യാപകമായി മണ്ണ് കടത്തുന്നുണ്ടെന്നും ഇത് തടയുന്നതിനാണ് പുതിയ ചെക്ക് പോസ്റ്റ് സ്ഥാപിച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇവിടെ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളും പരിശോധിക്കും. ഇവിടെ നിന്ന് നല്കുന്ന പ്രത്യേക പാസ് കാണിച്ച് വേണം ഭക്തര്‍ക്കിനി കാനനപാതയിലൂടെ സന്നിധാനത്തേക്ക് എത്താന്‍.
Discussion about this post