നീതി തേടി മോഡിയുടെ അമ്മായി വിവരാവകാശ കമ്മീഷനില്‍; മറുപടി ലഭിച്ചില്ലെങ്കില്‍ 'മരുമകനെ' സമീപിക്കും

modi

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി എന്ന് അവകാശപ്പെട്ട 90 വയസ്സുകാരി വിധവ നീതി തേടി കേന്ദ്ര വിവരാവകാശ കമീഷനില്‍ (സിഐസി). ദഹിബെന്‍ നരോത്തംദാസ് മോദി എന്ന സ്ത്രീയാണ് വിവരാവകാശ അപേക്ഷയില്‍ തൊഴില്‍ മന്ത്രാലയത്തില്‍നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന പരാതിയുമായി സിഐസിയെ സമീപിച്ചത്. തന്റെ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ഡിസ്‌പെന്‍സറിയുടെ പട്ടയം പുതുക്കല്‍ സംബന്ധിച്ച വിശദാംശങ്ങളാണ് ഇവര്‍ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചത്.

മുഖ്യ വിവരാവകാശ കമീഷണര്‍ ശ്രീധര്‍ ആചാര്യലുവിന്റെ മുമ്പാകെ കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ 1983 ഏപ്രില്‍ 11 മാസം 600 രൂപക്ക് താന്‍ വാടകക്ക് നല്‍കിയ കെട്ടിടത്തിന് '98ന് ശേഷം വാടക വര്‍ധിപ്പിച്ച് നല്‍കിയിട്ടില്ലെന്ന് വയോധികയുടെ പ്രതിനിധി അറിയിച്ചു.

പട്ടയത്തിന്റെ വിശദാംശങ്ങല്‍, പുതുക്കല്‍, വാടക നിശ്ചയിക്കുന്നതിനുള്ള ചട്ടങ്ങള്‍, വാടക പുതുക്കാത്തതിനുള്ള കാരണം, പുതുക്കാത്ത കാലയളവിലെ കുടിശ്ശിക വകുപ്പ് നല്‍കുമോ തുടങ്ങിയ വിവരങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ ഇവര്‍ വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു.

അപേക്ഷയില്‍ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് അപ്പീല്‍ നല്‍കിയെങ്കിലും ഉത്തരം ലഭിച്ചില്ല. തുടര്‍ന്നാണ് സി.െഎ.സിയെ സമീപിച്ചത്. നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് വയോധികക്ക് പ്രധാനമന്ത്രിയുമായുള്ള ബന്ധുത്വം പറയേണ്ടിവന്നതെന്ന് വ്യക്തമാക്കിയ സിഐസി ഉദ്യോഗസ്ഥര്‍ക്കെതിരെ പിഴ ചുമത്താതിരിക്കാന്‍ കാരണം കാണിക്കാന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)