കേരളത്തില്‍ ഒന്നര വര്‍ഷത്തിനിടെ രക്തദാനത്തിലൂടെ എച്ച്‌ഐവി പകര്‍ന്നത് 89 പേര്‍ക്ക്; സംസ്ഥാനത്ത് ശേഖരിക്കുന്ന രക്തത്തില്‍ 0.5-1 ശതമാനത്തോളം അണുബാധ; ഞെട്ടിക്കുന്ന കണക്കുമായി സര്‍ക്കാര്‍

kerala, kerala hiv, transfusion, 0.5-1% donated blood, blood donation, infection in blood, nco report, kerala
കൊച്ചി: ഒന്നര വര്‍ഷത്തിനിടെയില്‍ രക്തം സ്വീകരിച്ചതുവഴി കേരളത്തില്‍ 89 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 2016 വരെയുള്ള ഒന്നരവര്‍ഷത്തിനിടെയിലെ പഠന റിപ്പോര്‍ട്ട് എന്‍എസിഒ ആണ് പുറത്തു വിട്ടിരിക്കുന്നത്. 2007 മുതല്‍ രക്തം സ്വീകരിച്ചതു വഴി രാജ്യത്ത് 20,592 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചതായാണു സര്‍ക്കാരിന്റെ കണക്ക്. കേരളത്തില്‍ ശേഖരിക്കുന്ന രക്തത്തില്‍ 0.5-1 ശതമാനത്തോളം അണുബാധയുള്ളതാണ്. രക്തം നല്‍കുന്നതിലൂടെ രോഗം പടരുന്നതു തടയാന്‍ കേരളത്തില്‍ രക്ത പരിശോധനയ്ക്കു ന്യൂക്ലിയിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെക്നോളജി (നാറ്റ്) അടിയന്തരമായി നടപ്പാക്കണമെന്നു വിദഗ്ധര്‍. രാജ്യത്തെ നിരവധി ആശുപത്രികളും രക്തബാങ്കുകളും ഇതുവരെ നാറ്റ് സൗകര്യം സ്ഥാപിച്ചിട്ടില്ല. സംസ്ഥാനത്ത് 160 രക്ത ബാങ്കുകളും രക്തശേഖരണ സൗകര്യങ്ങളുമുണ്ട്. ഇതില്‍ 1-2 ശതമാനത്തിനു മാത്രമേ നാറ്റ് സൗകര്യമുള്ളു. നാറ്റ് സാങ്കേതിക വിദ്യ നടപ്പിലാക്കാന്‍ ചുരുങ്ങിയത് മൂന്നുകോടി രൂപ മുതല്‍മുടക്കുവരും. കനത്ത സാമ്പത്തികച്ചെലവാണു സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതു നടപ്പാക്കാനുള്ള തടസം. ജനിതക ഘടകങ്ങളെ ബാധിക്കുന്ന എച്ച്‌ഐവി, ഹെപ്പെറ്റെറ്റിസ് ബി, ഹെപ്പെറ്റെറ്റിസ് സി തുടങ്ങിയ വൈറസുകളെ നേരിട്ടു കണ്ടുപിടിക്കാന്‍ നാറ്റ് ടെസ്റ്റ് സഹായിക്കുമെന്നും സംസ്ഥാനത്തെ രക്തബാങ്കുകളില്‍ ഇത് അടിയന്തരമായി നടപ്പാക്കണമെന്നും വിദഗ്ധ സമിതി പറഞ്ഞു. കൊച്ചി ഐഎംഎ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഏബ്രഹാം വര്‍ഗീസ്, തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ ലാബ് ആന്‍ഡ് ബ്ലഡ് ബാങ്ക് ഹെഡ് ഡോ. സുശീല ജെ ഇന്ന, റോഷ് ഡയഗ്‌നോസ്റ്റിക്സ് ഇന്ത്യയുടെ മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് അഫയേഴ്സ് തലവന്‍ ഡോ. സന്ദീപ് സ്യൂലികര്‍ എന്നിവരടങ്ങിയ പാനലാണു നാറ്റ് ടെസ്റ്റിന്റെ പ്രാധാന്യം വ്യക്തമാക്കിയത്. ദാനം ചെയ്യുന്ന രക്തത്തിലെ അണുബാധ കണ്ടെത്താനുള്ള ഏറ്റവും സൂക്ഷ്മമായ സാങ്കേതികവിദ്യയാണ് നാറ്റ് ടെസ്റ്റിങ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)