കണ്ണൂര്‍ തളിപ്പറമ്പില്‍ പതിനാറുകാരിയെ പീഡിപ്പിച്ച 5 പേര്‍ അറസ്റ്റില്‍ പിടിയിലായവരില്‍ 71 കാരനായ പടുകിളവനും

71 years old, rape case, kannur
കണ്ണൂര്‍: മലയാളിക്കും കേരളത്തിനും അപമാനമായി മറ്റൊരു പീഡനവാര്‍ത്ത കൂടി പുറത്ത്. കണ്ണൂര്‍ തളിപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 71-കാരനും രണ്ടു വിദ്യാര്‍ത്ഥികളുമടക്കം അഞ്ചു പേര്‍ അറസ്റ്റിലായി. പെരിങ്ങോം സ്വദേശി 71 കാരനായ കണ്ണമ്പിള്ളി കുഞ്ഞിരാമന്‍, മണക്കടവ് ചുള്ളിപ്പള്ള സ്വദേശികളായ മുക്കാലിയര്‍ നിധിന്‍ ജോസഫ്, ഒറ്റപ്ലാക്കല്‍ മനു തോമസ് എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു സഹോദരങ്ങളെയുമാണ് ആലക്കോട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആഴ്ച്ച മുതല്‍ പെണ്‍കുട്ടിയെ കാണാതായതോടെ ആണ് പീഡന വിവരം പുറത്തു വരുന്നത്. വ്യാഴാഴ്ച വല്യമ്മയുടെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തായത്. മലയോരത്തെ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഒറ്റെത്തൈ സ്വദേശികളായ സഹോദരങ്ങളാണ് കലുങ്കിനടിയില്‍ വച്ച് ആദ്യം പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ഈ സംഭവം കുഞ്ഞിരാമന്‍ കാണാനിടയായി. പെണ്‍കുട്ടിയെ ഇത് പുറത്തു പറയുമെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇങ്ങനെ ഭീഷണി ഭയന്നാണ് പെണ്‍കുട്ടി ഇയാളുടെ ആവശ്യത്തിന് വഴങ്ങി കൊടുത്തത്. വൈകിട്ട് ക്ലാസ് കഴിഞ്ഞ മടങ്ങുന്നതിനിടയിലും ട്യൂഷനു പോകുന്നതിനിടയിലുമാണ് പ്രതികള്‍ പല സ്ഥലങ്ങളില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ചത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)