നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളില്‍ താന്‍ തന്നെയാണ് കേമനെന്ന്  മാരുതി ബ്രെസ്സ..! വാഹനപ്രേമികള്‍ ബ്രെസ്സ വാങ്ങാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്...

auto,bressa,maruthi,car

നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളില്‍ താന്‍ തന്നെയാണ് കേമനെന്നു മാരുതി ബ്രെസ്സ..! നെറ്റപ്പട്ടം കെട്ടിയ ആനയുടെ പ്രൗഡിയില്‍ വിറ്റാര ബ്രെസ്സയുടെ തലയിടുപ്പ് തന്നെയാണ് വാഹനപ്രേമികള്‍ക്ക് ഏറെ ഇഷ്ടം. ഇന്ത്യയില്‍ നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളുടെ സാധ്യത തുറന്നുകാട്ടിയത് ഇക്കോസ്‌പോര്‍ടാണെങ്കിലും വിറ്റാര ബ്രെസ്സയുടെ തേരോട്ടത്തിന് മുന്നില്‍ കാഴ്ചക്കാരനാകാനായിരുന്നു ഫോര്‍ഡ് എസ്‌യുവിക്ക് വിധി.

Related image

മുന്നില്‍ തന്നെ നില്‍ക്കുന്ന മാരുതി എസ്‌യുവി വാങ്ങാനുള്ള കാരണങ്ങള്‍ പരിശോധിക്കാം.മൂന്നുലക്ഷത്തില്‍പരം വിറ്റര ബ്രെസ്സ എസ്‌യുവികളാണ് ഇന്ത്യയില്‍ ഇതുവരെ വിറ്റുപോയത്. രാജ്യത്തു എന്തുകൊണ്ടായിരിക്കാം മാരുതി വിറ്റാര ബ്രെസ്സയ്ക്ക് ഇത്രയേറെ പ്രചാരമെന്നു ചിന്തിച്ചിട്ടുണ്ടോ..?

മാരുതി ബ്രെസ്സ വാങ്ങാനുള്ള കാരണങ്ങള്‍

മാരുതിയുടെ വിശ്വാസ്യത

മാരുതി കാറുകള്‍ക്ക് പരിപാലന ചിലവുകള്‍ കുറവാണ്. രാജ്യം മുഴുവന്‍ സര്‍വീസ് ശൃഖലയുമുണ്ട്, സ്‌പെയര്‍ പാര്‍ട്‌സുകളും സുലഭം. മാരുതിയുടെ കാറാണെങ്കില്‍ ആശങ്ക തെല്ലുമില്ലാതെ കൊണ്ടുനടക്കാമെന്ന പൊതുധാരണ വിപണിയിലുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി.

ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്തുന്നതില്‍ മാരുതി ഒരിക്കലും പിന്നില്‍ പോയിട്ടില്ല. മാത്രമല്ല മാരുതി കാറുകള്‍ക്കാണ് റീസെയില്‍ മൂല്യവും കൂടുതല്‍. ഇക്കാരണങ്ങള്‍ കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു.

Image result for brezza

പണത്തിനൊത്ത മൂല്യം

കാറുകള്‍ക്ക് വില നിശ്ചയിക്കുന്ന കാര്യത്തില്‍ മാരുതിയെ കഴിഞ്ഞേയുള്ളു മറ്റേതു നിര്‍മ്മാതാക്കളും. ബ്രെസ്സയിലും മാരുതി തങ്ങളുടെ ഇന്ദ്രജാലം ആവര്‍ത്തിക്കുന്നത് കാണാം. ബ്രെസ്സയുടെ മൂല്യം കൂട്ടുന്നതില്‍ എഞ്ചിന്‍ കരുത്ത്, മൈലേജ്, ഫീച്ചറുകള്‍ എന്നിവയ്ക്ക് നിര്‍ണായക പങ്കുണ്ട്.

7.52 ലക്ഷം മുതല്‍ 10.49 ലക്ഷം വരെയാണ് ബ്രെസ്സയ്ക്ക് വിപണിയില്‍ വില. മത്സരവിലയില്‍ ടാറ്റ നെക്‌സോണ്‍ ലഭ്യമാണെങ്കിലും വില്‍പനാനന്തര സേവനങ്ങളില്‍ ബ്രെസ്സയ്ക്കാണ് മുന്‍തൂക്കം.
ഇതിനുപുറമെ 8.54 ലക്ഷം രൂപ മുതല്‍ അണിനിരക്കുന്ന പുതിയ ബ്രെസ്സ എഎംടി, ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവിയാണ്. കുറഞ്ഞ വിലയും ഉയര്‍ന്ന റീസെയില്‍ മൂല്യവും വിറ്റാര ബ്രെസ്സയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു.

Image result for brezza

ഫീച്ചറുകള്‍

ഒരുപിടി ആധുനിക ഫീച്ചറുകളുടെ അകമ്ബടിയോടെയാണ് മാരുതി ബ്രെസ്സ വില്‍പനയ്‌ക്കെത്തുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എസി, സ്‌റ്റോറേജ് ശേഷിയുള്ള ഡ്രൈവര്‍ ആംറെസ്റ്റ്, ഓട്ടോ ഹെഡ്‌ലാമ്ബ്, റെയിന്‍ സെന്‍സിംഗ് ഓട്ടോ വൈപ്പറുകള്‍, ഇലക്ട്രിക് ബാക്ക് ഡോര്‍ ഓപ്പണിംഗ് എന്നിവ ബ്രെസ്സയുടെ വിശേഷങ്ങളില്‍പ്പെടും.

ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് പിന്തുണയുള്ള സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മാരുതി എസ്‌യുവിയില്‍ എടുത്തുപറയണം. ഭേദപ്പെട്ട സുരക്ഷയാണ് മാരുതി ബ്രെസ്സ കാഴ്ചവെക്കുന്നത്.

ഓഫ്‌സെറ്റ്, ഇംപാക്ട് ക്രാഷ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇന്ത്യന്‍ വാഹനമാണ് മാരുതി വിറ്റാര ബ്രെസ്സ. ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇരട്ട മുന്‍ എയര്‍ബാഗുകളും റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകളും വകഭേദങ്ങളില്‍ മുഴുവന്‍ ഒരുങ്ങുന്നുണ്ട്.

എഞ്ചിനും മൈലേജും

മൈലേജിന്റെ കാര്യത്തില്‍ മാരുതി കാറുകളാണ് അന്നും ഇന്നും രാജാവ്. മാരുതിയുടെ ഇതേ പാരമ്പര്യം ബ്രെസ്സയും കാക്കുന്നുണ്ട്. നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളില്‍ ഏറ്റവും കൂടുതല്‍ മൈലേജ് കാഴ്ചവെക്കുന്ന രണ്ടാമത്തെ മോഡലാണ് ബ്രെസ്സ.

24.3 കിലോമീറ്ററാണ് ബ്രെസ്സയില്‍ മാരുതി വാഗ്ദാനം ചെയ്യുന്ന മൈലേജ്. മോഡലിന്റെ ഇന്ധനശേഷി 48 ലിറ്റര്‍. പൂര്‍ണ ടാങ്കില്‍ ആയിരത്തിന് മേലെ കിലോമീറ്ററുകള്‍ ഓടാന്‍ ബ്രെസ്സയ്ക്ക് പറ്റും. ഒരു എഞ്ചിന്‍ മാത്രമെ മാരുതി ബ്രെസ്സയിലുള്ളു.

88.5 bhp കരുത്തും 200 Nm torque ഉം  സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ ഉഉശട ഡീസല്‍ എഞ്ചിനാണ് എസ്‌യുവിയില്‍ തുടിക്കുന്നത്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എഎംടി പതിപ്പും ബ്രെസ്സയില്‍ ലഭ്യമാണ്.

അകത്തളം

ഉയരത്തിന് അനുപാതമായ ആകാരമാണ് ബ്രെസ്സയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. ശ്രേണിയില്‍ ഏറ്റവും മികച്ച ലെഗ്‌റൂം ഹെഡ്‌റൂം സ്‌പേസാണ് മാരുതി എസ്‌യുവി കാഴ്ചവെക്കുന്നത്.

താഴ്ന്ന ലോഡിംഗ് ലിപോട് കൂടിയ 328 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയുടെ പിന്‍ബലത്തില്‍ ലഗ്ഗേജുകള്‍ അനായാസം ബ്രെസ്സയില്‍ കയറ്റിയിറക്കാന്‍ കഴിയും. ഇനി കൂടുതല്‍ ലഗ്ഗേജുണ്ടെങ്കില്‍ 60:40 അനുപാതത്തില്‍ പിന്‍ സീറ്റുകള്‍ മടക്കി ബൂട്ട് കപ്പാസിറ്റി കൂട്ടാം.

Image result for brezza

വൈവിധ്യത

സങ്കല്‍പത്തിന് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ബ്രെസ്സയെ രൂപപ്പെടുത്താന്‍ സാധിക്കും. മാരുതി സുസൂക്കിയുടെ ശഇൃലമലേ മുഖേന എസ്‌യുവിയുടെ പുറംമോടിയിലും അകത്തളത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഉപഭോക്താക്കള്‍ക്ക് കമ്ബനി അവസരം നല്‍കുന്നുണ്ട്. ബോഡി ഗ്രാഫിക്‌സും ഇതില്‍പ്പെടും. താത്പര്യപ്രകാരമുള്ള ഇരട്ടനിറം ബ്രെസ്സയില്‍ ഉടമകള്‍ക്ക് പൂശാം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)