ആള്‍ക്കൂട്ടത്തിനിടയിലേക്ക് ബസ് പാഞ്ഞുകയറി; ആറു വിദ്യാര്‍ത്ഥികളും അധ്യാപകനും കൊല്ലപ്പെട്ടു

India,road accident

ലഖ്‌നൗ: യുപിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ബസ് പാഞ്ഞുകയറി ഏഴ് മരണം. കന്നൗജ് ജില്ലയിലെ ആഗ്ര- ലഖ്നൗ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. മരിച്ച ആറുപേരും വിദ്യാര്‍ത്ഥികളാണ്. ഇവരുടെ അധ്യാപകനും കൊല്ലപ്പെട്ടു. ഹരിദ്വാറിലേക്ക് പോകവെയാണ് അപകടമുണ്ടായത്.


രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആളുകളെ ഇറക്കിയതിനു ശേഷം ഒരു ബസില്‍ നിന്നും മറ്റൊരു ബസിലേക്ക് ഡീസല്‍ നിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എക്സ്പ്രസ് ഹൈവേയിലൂടെ അമിതവേഗതയില്‍ വന്ന ബസ് ആളുകള്‍ക്കുമേല്‍ പാഞ്ഞുകയറുകയായിരുന്നു. ആറ് പേരും തല്‍ക്ഷണം മരിച്ചു. അപകടത്തെത്തുടര്‍ന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.


അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)