ഇവ പറയും, ജോലി ഉപേക്ഷിക്കാന്‍ സമയമായോ എന്ന്

resign, job
ജോലി സ്ഥലത്ത് പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. ജീവിത സാഹചര്യങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതുകൊണ്ടാണ് പലരും ജോലികളില്‍ തുടരുന്നത് തന്നെ. ഏത് ജോലി ചെയ്യാനും മാനസിക സന്തോഷം പ്രധാനമാണ്. അത് സ്ഥാപനത്തില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നും ചുറ്റുപാടില്‍ നിന്നെല്ലാം അനിവാര്യമാണ്. ചില ദിവസങ്ങളില്‍ കാര്യങ്ങള്‍ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ വരാറുമുണ്ടാകില്ല. എന്നാല്‍, ജോലിയ്ക്കിടയിലെ നിങ്ങളുടെ ഏറ്റവും നല്ല ദിവസമോ അല്ലെങ്കില്‍ ഓഫീസ് മണിക്കൂറുകളില്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സന്തോഷിച്ച ദിവസമേതാണെന്നോ നിങ്ങള്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ ആ സ്ഥലത്ത് തുടര്‍ന്നും ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സമയത്തിന്റെ സൂചനയായിരിക്കാം. താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കൂ, 1) പുതുതായി ഒന്നും പഠിക്കാനില്ല നിങ്ങളുടെ നിലവിലെ ജോലിയില്‍ നിന്നും കൂടുതല്‍ ഒന്നും പഠിക്കാന്‍ അവസരമില്ല, അല്ലെങ്കില്‍ ജോലി ഒരു വെല്ലുവിളിയായി തോന്നുന്നില്ല എങ്കില്‍, പുതിയ ജോലി നോക്കി തുടങ്ങുന്നതാകും നല്ലത്. പുതിയ പദ്ധതികളില്‍ പ്രവര്‍ത്തിച്ചിട്ടും, വര്‍ക്ക്‌ഷോപ്പുകളും സമ്മേളനങ്ങളിലും മീറ്റിംഗുകളിലും ഒക്കെ പങ്കെടുത്തിട്ടും നിങ്ങളുടെ പ്രധാന വൈദഗ്ധ്യം വികസിപ്പിക്കുന്നതിനോ അല്ലെങ്കില്‍ പുതിയവ പഠിക്കാനോ കഴിയുന്നില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നു. നിങ്ങളുടെ അറിവിന്റെ അടിത്തറ മെച്ചപ്പെടുത്താന്‍ നിങ്ങളുടെ ഇപ്പോഴത്തെ ജോലി നിങ്ങളെ സഹായിക്കുന്നില്ല എന്നതിന്റേയും നിങ്ങളുടെ കരിയര്‍ നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ രൂപപ്പെടുത്താനാകില്ല എന്നതിന്റെയും വ്യക്തമായ അടയാളമാണിത്. 2) നിങ്ങളുടെ വളര്‍ച്ച കാണാനാകുന്നില്ല വര്‍ഷങ്ങളായി താങ്കള്‍ ജോലിയില്‍ മുഴുകി നില്‍ക്കുന്നു, പക്ഷേ ഒരിക്കല്‍ പോലും നിങ്ങള്‍ക്ക് പ്രമോഷനോ മറ്റോ ലഭിച്ചിട്ടില്ല. നിങ്ങള്‍ കുടുങ്ങി നില്‍ക്കുന്നതായി തോന്നുകയും യാതൊരുവിധ പ്രൊഫഷനല്‍ വളര്‍ച്ചയോ, സ്ഥാനത്തില്‍ മാറ്റമോ കാണുന്നില്ല. നിങ്ങളുടെ കഴിവുകളും വൈദഗ്ധ്യവും അവരുടെ സാധ്യതകള്‍ക്കനുസരിച്ച് ചൂഷണം ചെയ്യുന്നില്ലെന്ന് നിങ്ങള്‍ കരുതുന്നു, കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍സാഹചര്യവും നിങ്ങള്‍ അര്‍ഹിക്കുന്നു. കൂടാതെ, നിങ്ങള്‍ ചെയ്യുന്ന ജോലിയ്ക്ക് അര്‍ഹമായ പ്രതിഫലവും ലഭിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ജോലി ഉപേക്ഷിക്കുന്നതിന് പരിഗണിക്കാനുള്ള മറ്റൊരു കാരണമാണിത്. 3) നെഗറ്റീവായ തൊഴില്‍ അന്തരീക്ഷം നിങ്ങളുടെ ജോലിയെ നിങ്ങള്‍ എത്രത്തോളം സ്‌നേഹിച്ചാലും, നെഗറ്റീവായ തൊഴില്‍ അന്തരീക്ഷം നിങ്ങളുടെ ഉത്പാദനക്ഷമയേയും പ്രചോദന നിലവാരത്തെയും ബാധിക്കും. നിങ്ങളുടെ ബോസ് എപ്പോഴും ഒരു കാരണവുമില്ലാതെ പരാതിപ്പെടുകയാണെങ്കില്‍, സഹപ്രവര്‍ത്തകര്‍ക്ക് കുറ്റപ്പെടുത്തലില്‍ മാത്രമേ താല്‍പര്യമുള്ളൂവെങ്കില്‍, തൊഴില്‍ നയങ്ങള്‍ നീതിയുക്തമല്ലെങ്കില്‍, ഓഫീസ് പൊളിറ്റിക്‌സ് നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്നുവെങ്കില്‍ ഇത് നിങ്ങളുടെ രാജികത്ത് നല്‍കാനുള്ള സമയമാണ്. 4) ജോലി സുരക്ഷിതത്വമില്ല പുതിയ ആള്‍ക്കാരെ എടുക്കുന്നതും പുറത്താക്കുന്നതും നിങ്ങളുടെ ഓഫീസിന് ദൈനംദിന കാര്യമാണെങ്കില്‍, അല്ലെങ്കില്‍ നിങ്ങളുടെ കമ്പനി ഒരു മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെങ്കില്‍ നിങ്ങളുടെ തെറ്റ് കൂടാതെ നിങ്ങളുടെ ജോലി നഷ്ടപ്പെടാനുള്ള ഭീഷണി നിങ്ങള്‍ നിരന്തരം നേരിടുന്നുവെങ്കില്‍ നിങ്ങള്‍ക്ക് എന്ത് കൊണ്ട് നിലവിലെ ജോലി രാജിവച്ച് പുതിയൊരു ജോലി നോക്കിക്കൂടാ? 5) ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുവെങ്കില്‍ നിങ്ങള്‍ എപ്പോഴും ജോലിയില്‍ സ്‌ട്രെസ്സ് ചെയ്യുന്നുവെങ്കില്‍, അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. നഖം കടിക്കല്‍, പുകവലി/മദ്യപാനം, ജങ്ക് ഫുഡുകള്‍ കഴിക്കുക, അല്ലെങ്കില്‍ ഒന്നും കഴിക്കാതെയിരിക്കുക മുതലായ സ്വയം-ഹാനിയുണ്ടാക്കുന്ന ശീലങ്ങള്‍ നിങ്ങള്‍ തുടങ്ങിയിട്ടുണ്ടാകും. തൊഴില്‍-ജീവിത ബാലന്‍സ് എന്ന ആശയം നിങ്ങള്‍ക്കായി നിലനില്‍ക്കില്ല, ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി നിങ്ങള്‍ക്ക് സമയവും ലഭിക്കില്ല. നിങ്ങള്‍ക്ക് ഓര്‍മ്മക്കുറവുണ്ടാവുകയാണെങ്കില്‍, ഉറക്കപ്രശ്‌നങ്ങളും അലട്ടുകയാണെങ്കില്‍, നിങ്ങളുടെ ഭക്ഷണ ശീലം മോശമായി മാറുകയോ, നിങ്ങളുടെ ജോലിയുടെ ഫലമായി നിങ്ങളില്‍ ഒരു പ്രതികൂല (നെഗറ്റീവ്) മനോഭാവം വളരുകയും ചെയ്യുന്നുവെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ പുതിയ അവസരങ്ങള്‍ നോക്കേണ്ടതുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)