പതിനെട്ടു വയസു മാത്രം തോന്നിക്കുന്ന ഈ തായ്‌വാന്‍ സുന്ദരിയുടെ യഥാര്‍ത്ഥ പ്രായമറിഞ്ഞാല്‍ ഞെട്ടും: സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഇന്‍സ്ടാഗ്രാം താരം

taiwan beuty

ഇന്‍സ്റ്റാഗ്രാമില്‍ താരമായി മാറിയിരിക്കുകയാണ് തായ്‌വാന്‍ സ്വദേശിനിയായ ഒരു സുന്ദരി. ലൂര്‍ സൂര്‍ എന്ന ഇന്റീരിയര്‍ ഡിസൈനറെ കണ്ടാല്‍ കൂടി പോയാല്‍ 18 വയസു തോന്നും, എന്നാല്‍ യഥാര്‍ത്ഥ പ്രായം അറിഞ്ഞവരെല്ലാം തലയില്‍ കൈവെക്കുകയാണുണ്ടായത്. 42 വയസായി ലൂറിന്. ഈ ഒരു സവിശേഷത തന്നെയാണ് ഇവരെ ഇന്റര്‍നെറ്റ് ലോകത്ത് പ്രശസ്തയാക്കന്നതും.

ചിത്രങ്ങള്‍ പ്രചരിക്കുന്നതിന് പിന്നാലെ ലൂറിനോട് ചര്‍മ്മ സൗന്ദര്യത്തിന്റെ രഹസ്യം അന്വേഷിച്ചും സോഷ്യല്‍മീഡിയാ ഉപയോക്താക്കളും രംഗത്തെത്തി. എന്നാല്‍ ധാരാളം വെളളം കുടിക്കുകയും സൂര്യപ്രകാശത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയുമാണ് താന്‍ ചെയ്യാറുളളതെന്ന് ലൂര്‍ പറയുന്നു. മികച്ച സംരക്ഷണം നല്‍കുന്ന സണ്‍സ്‌ക്രീനുകളും ശ്രദ്ധയോടെ ഉപയോഗിക്കും. ഇത് കൂടാതെ ഭക്ഷണത്തിലും ലൂര്‍ ശ്രദ്ധിക്കുന്നുണ്ട്. ധാരാളം വെളളം കുടിക്കുക, എണ്ണ കൂടുതലുളള ഭക്ഷണം ഒഴിവാക്കുക, വഴുവഴുപ്പുളള ഭക്ഷണം ഒഴിവാക്കുക, പഞ്ചസാര അധികമുളള പാനീയങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് ലൂര്‍ മറ്റുളളവര്‍ക്ക് ഉപദേശമായി നല്‍കുന്നത്.

താന്‍ എന്നും നന്നായി കട്ടന്‍ ചായ കുടിക്കുന്ന ആളാണെന്നും ലൂര്‍ പറയുന്നു. കൂടാതെ ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍ക്കൊളളിക്കാറുമുണ്ടെന്നും ലൂര്‍ പറയുന്നു. ചര്‍മ്മത്തില്‍ യാതൊരുവിധ പാടുകളോ ചുളിവുകളോ ഇല്ല എന്നതാണ് ഈ 42കാരിയായ ലൂറിന്റെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നത്

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)