മൂന്ന് കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍, മരിച്ചത് 2 ദളിത് പെണ്‍കുട്ടികളും ഒരു മുസ്ലീം ആണ്‍കുട്ടിയും, പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കള്‍

muslim boy,dalit girls,hanging death,crime

ജയ്പൂര്‍: മൂന്ന് കുട്ടികളെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികളും മുസ്ലീം വിഭാഗത്തില്‍പെട്ട ആണ്‍കുട്ടിയേയുമാണ് രാജസ്ഥാനിലെ ബര്‍മറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാന്തി,(12) മധു (13), ദശല്‍ ഖാന്‍ (17) എന്നിവരാണ് മരണപ്പെട്ടത്.

എന്റെ മകള്‍ ശാന്തിയും സഹോദരിയുടെ മകന്‍ മധുവും ഞങ്ങള്‍ക്കൊപ്പമാണ് വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നത്. എന്നാല്‍ ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ അവരെ രണ്ട് പേരെയും കാണാനില്ലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരത്തിന് മുകളില്‍ ഇവരുടെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അവരെ ആരോ ബലമായി പിടിച്ചുകൊണ്ടുപോയതാണെന്നാണ് കരുതുന്നത്. കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കുകയായിരുന്നു- പെണ്‍കുട്ടിയുടെ പിതാവായ ബൈറു മെഗ്വാള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മരിച്ച പെണ്‍കുട്ടികളുമായി ദശല്‍ ഖാന് പരിചയമുണ്ടായിരുന്നു. അവര്‍ സുഹൃത്തുക്കളായിരുന്നു എന്നാണ് അറിഞ്ഞത്. എന്നാല്‍ എന്താണ് മരണകാരണം എന്ന് മനസിലാകുന്നില്ല. ദശലിന്റെ ബന്ധു സുമര്‍ ഖാന്‍ പറയുന്നു. എന്നാല്‍ മകന്‍ ആത്മഹത്യ ചെയ്തത് തന്നെയാണ് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ദശല്‍ ഖാന്റെ പിതാവ് കാസിം ഖാന്‍പറഞ്ഞു. ''അവന്‍ കുറച്ചുദിവസങ്ങളായി വീട്ടില്‍ വരാറില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്''.- അദ്ദേഹം പറയുന്നു.

എന്നാല്‍ നാല് പേരുടെ കാലടിപ്പാടുകള്‍ കുട്ടികള്‍ മരിച്ച സ്ഥലത്ത് ഉണ്ടായിരുന്നതായി നാട്ടുകാരില്‍ ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. സംഭവം നടക്കുമ്പോള്‍ ഇവര്‍ മൂന്ന് പേരും അല്ലാത്ത മറ്റാര്‍ക്കോ ഇതില്‍ പങ്കുണ്ടെന്നാണ് കരുതുന്നതെന്ന് പെണ്‍കുട്ടികളുടെ ബന്ധുവായ ബൈറാറാം മെഗ്വാളും പറയുന്നു.

എന്നാല്‍ ഇത്തരമൊരു വാദത്തെ പൊലീസ് തള്ളിക്കളഞ്ഞു. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് വ്യക്തമായതെന്നും കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബാര്‍മര്‍ പൊലീസ് സൂപ്രണ്ട് ഗന്‍ഗന്‍ദീപ് സിന്‍ഗ്ല പറഞ്ഞു. മരിച്ച ആണ്‍കുട്ടിയുമായി പെണ്‍കുട്ടികള്‍ക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് അന്വേഷണത്തിനിടെ തങ്ങള്‍ക്ക് ലഭിച്ച വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ആത്മഹത്യ ശരിവെക്കുന്ന തരത്തിലാണ്. എങ്കിലും കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്''-അദ്ദേഹം പറഞ്ഞു.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)