സാഹിത്യലോകത്തെ നിത്യസഞ്ചാരി എസ്‌കെ പൊറ്റെക്കാട്ടിന്റെ ഓര്‍മ്മകളില്‍ 35 വര്‍ഷം

മുക്കം: നാടന്‍ പ്രേമമെന്ന തന്റെ നോവലിലൂടെ മുക്കമെന്ന കൊച്ചുഗ്രാമത്തെ ലോകത്തിന് പരിചയപ്പെടുത്തിയ കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരം എസ്കെ പൊറ്റക്കാടെന്ന ശങ്കരന്‍ കുട്ടി പൊറ്റക്കാട് വിടപറഞ്ഞിട്ട് 35 വര്‍ഷം. 1913 മാര്‍ച്ച് നാലിന് ജനിച്ച് 1982 ഓഗസ്റ്റ് 6 നാണ് എസ്‌കെ മരണത്തിന് കീഴടങ്ങിയത്.തന്റെ 69 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 60 ല്‍പരം പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇതില്‍ നോവലുകള്‍ ,കഥകള്‍, കവിതാ സമാഹാരം, യാത്രാവിവരണം, നാടകം, പ്രബന്ധങ്ങള്‍ എന്നിവയെല്ലാം ഉണ്ട്. 1941 ലെ നാടന്‍ പ്രേമമെന്ന നോവലിന്റെ പശ്ചാത്തലം മുക്കവും ഇരുവഴിഞ്ഞിപ്പുഴയും ഒക്കെയായിരുന്നു. ടൗണില്‍ നിന്നു വന്ന രവീന്ദ്രറേയും മുക്കത്തെ ഗ്രാമീണ സുന്ദരിമാളുവിന്റേയും അനശ്വര പ്രേമം ലോകമൊന്നാകെ ഏറ്റെടുത്തു. 1961 ല്‍ തന്റെ ഒരു തെരുവിന്റെ കഥക്ക് കേരള സാഹിത്യ അക്കാഥമി അവാര്‍ഡും 1980 ല്‍ ഒരു ദേശത്തിന്റെ കഥക്ക് ജ്ഞാനപീഢം അവാര്‍ഡും ലഭിച്ചു. ഒരു കാലത്ത് മുക്കവും ഏറെ ബഹുമാനത്തോടെ ഉരുവിട്ടിരുന്ന പേരാണ് എസ്‌കെ പൊറ്റെക്കാടെന്നത്. കാലം മാറിയങ്കിലും മുക്കത്ത് ഇന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കോ സാംസ്‌കാരികകൂട്ടായ്മകള്‍ക്കോ ഒട്ടും കുറവില്ല എന്നതാണ് സത്യം. എന്നാല്‍ ലോകത്തിനാകമാനം മുക്കത്തെ പരിചയപ്പെടുത്തിയ ഒരു അതുല്യ പ്രതിഭയെ ഇന്ന് മുക്കത്തുകാര്‍ മറന്നു എന്നു പറഞ്ഞാല്‍ അത് സാംസ്‌കാരിക മുക്കത്തിന് അപമാനംതന്നെയാണ്. കാരശേരി ഗ്രാമപഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച എസ്‌കെ സ്മൃതി കേന്ദ്രം അധികൃതരുടെ അനാസ്ഥകാരണം ഏറെ കാലം അവഗണനയിലായിരുന്നു. ഒരു വേള മുക്കം കടവ് പാലത്തിന്റെ സൈറ്റ് ഓഫീസാക്കി മാറ്റി അദ്ധേഹത്തെ അപമാനിച്ചു.തുടര്‍ന്ന് നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് സ്മൃതി കേന്ദ്രം നടത്തിപ്പ് മുക്കത്തെ മാനവം പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയായിരുന്നു. സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി മാനവം പ്രവര്‍ത്തകര്‍ സ്മൃതി കേന്ദ്രം മോഡി പിടിപ്പിക്കുകയും പെയിന്റടിച്ച് വൃത്തിയാക്കുകയും ചെയ്തു.നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും കലാകാരന്‍മാരുടെ കൂട്ടായ്മകള്‍ക്കും ഇവിടെ വേദിയായി.എന്നാല്‍ തുടക്കത്തിലെ ആവേശം മാനവം പ്രവര്‍ത്തകര്‍ക്കും ഇല്ലാ എന്നാണ് എസ്‌കെയുടെ ഈ 35 മത് ചരമവാര്‍ഷിക ദിനത്തില്‍ നമുക്ക് കാണാനാവുന്നത്. ഒരു അനുസ്മരണ പരിപാടിക്ക് പോലും എസ് കെയുടെ പേരിലുളള ഈ സ്മൃതി കേന്ദ്രം വേദിയായില്ല എന്നതാണ് സത്യം.ഈ സംഘടനക്ക് കേന്ദ്രം എല്‍പ്പിച്ചു കൊടുത്ത ഗ്രാമ പഞ്ചായത്തധികൃതരും എസ്‌കെ യെ മറന്നു. എസ്‌കെയുടെ ഓര്‍മ്മക്കായി മുക്കത്ത് സ്ഥാപിച്ച എസ്‌കെ പാര്‍ക്കും കടുത്ത അവഗണനയിലാണ്. മാലിന്യം നിറഞ്ഞും നോക്കാനാളില്ലാതെയും അന്യസംസ്ഥാന തൊഴിലാളികളുടെ മൂത്രപ്പുരയായും പാര്‍ക്ക് മാറി. ഇവിടെ സ്ഥാപിച്ച എസ്‌കെയുടെ ഛായ ചിത്രം ഇത് നിര്‍മ്മിച്ചു നല്‍കിയ ആര്‍കെ പൊറ്റശേരിയെ പോലും അപമാനിക്കുന്ന തരത്തില്‍ നിലകൊള്ളുന്നു. ഒരു വേള അധികൃതരുടെ അനാസ്ഥക്കെതിരെ ശില്‍പ്പി ആര്‍കെ പൊറ്റശേരി തന്നെ രംഗത്ത് വന്നിരുന്നു. എന്നിട്ടുപോലും അധികൃതര്‍ ഇതിനെ സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ലന്നത് വേദനാജനകമാണ്. ലോകം അംഗീകരിച്ച ഒരു മഹാ പ്രതിഭയെ മുക്കത്തെ ലോകത്തിന് പരിചയപ്പെടുത്തിയ അതുല്യ എഴുത്തുകാരനെ പക്ഷെ മുക്കം മറന്നു എന്നതാണ് സത്യം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)