കാണാതായ യുവതിയുടെ മൃതദേഹം ആണ്‍സുഹൃത്തിന്റെ വീട്ടില്‍; യുവാവ് ഒളിവില്‍

Crime,India

താനെ: കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തി. ഹര്‍ഷദ സോമവന്‍ഷി(29) യുടെ മൃതദേഹമാണ് ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച മുതലാണ് യുവതിയെ കാണാതായത്.

ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനെത്തുടര്‍ന്ന് ബുധനാഴ്ച്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയായ യുവതിയുടെ ആണ്‍ സുഹൃത്തിനെയും ബുധനാഴ്ച മുതല്‍ കാണാനില്ല. ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

അവിവാഹിതയായ ഹര്‍ഷദയെ കഴിഞ്ഞ ചൊവ്വാഴ്ച്ച മുതല്‍ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് ഡോംബിവല്ലിയിലെ പോലിസ് സ്റ്റേഷനില്‍ ഹര്‍ഷദയുടെ കുടുംബം പരാതി നല്‍കിയിരുന്നു.

താനെ ജില്ലയിലെ ഹൗസിങ്ങ് കോംപ്ലക്‌സില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത് ഇതേ കോംപ്ലക്‌സില്‍ തന്നെയാണ് ഹര്‍ഷദയും കുടുംബവും താമസിക്കുന്നത്. മൃതശരീരത്തില്‍ യാതൊരു തരത്തിലുമുള്ള മുറിവുകളും കണ്ടെത്തിയിട്ടില്ല. പോസ്റ്റമോര്‍ട്ടത്തിനായി ശരീരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയയ്ച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)