കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട; ടേബിള്‍ ടെന്നീസില്‍ വനിതകള്‍ക്ക് പിന്നാലെ പുരുഷ ടീമിനും സ്വര്‍ണ്ണം

Commonwealth games,India,Sports

ഗോള്‍ഡ്‌കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റില്‍ സ്വര്‍ണ്ണം കൊയ്ത് ഇന്ത്യ. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒമ്പതാം സ്വര്‍ണ്ണം. ടേബില്‍ ടെന്നീസില്‍ പുരുഷ ടീം വിഭാഗത്തിലാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്. ഫൈനലില്‍ നൈജീരിയയെ 3-0 ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സ്വര്‍ണ്ണം.

ഇന്നത്തെ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഷൂട്ടിംഗില്‍ ജിത്തു റായിക്ക് സ്വര്‍ണവും വനിതകളില്‍ മെഹൂലി ഘോഷിന് വെള്ളിയും അപൂര്‍വ ചന്ദേലയ്ക്ക് വെങ്കലവും ലഭിച്ചു.

നേരത്തേ വനിതകളുടെ ടേബിള്‍ ടെന്നീസിലും ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. മാണിക്യബത്ര, മൗമദാസ്, മധുരിക ഭട്കര്‍ എന്നിവരടങ്ങിയ ടീമിനായിരുന്നു സ്വര്‍ണം. ഫൈനലില്‍ കരുത്തരായ സിംഗപ്പൂരിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. കോമണ്‍വെല്‍ത്ത് ചരിത്രത്തിലെ ആദ്യ ടേബിള്‍ ടെന്നീസ് സ്വര്‍ണ്ണമായിരുന്നു ടീം ഇന്ത്യയുടേത്.

അതേസമയം കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സിലെ 400മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസ് ഫൈനലില്‍ കടന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)