താണ്ഡവമാടി ഗെയില്‍: ചെന്നൈയ്ക്ക് 198 വിജയലക്ഷ്യം

IPL

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 198 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കരസ്ഥമാക്കി. 33 പന്തുകളില്‍ 63 റണ്‍സ് നേടിയ ക്രിസ് ഗെയില്‍ തന്നെയായിരുന്നു പഞ്ചാബിന്റെ നട്ടെല്ലായത്. 37 റണ്‍സ് നേടി ലോകേഷ് രാഹുലും, 30 റണ്‍സ് നേടി മായങ്ക് അഗര്‍വാളും ടീമിനെ മാന്യമായ സ്‌കോറിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചു.


ഗെയില്‍ ഏഴ് ബൗണ്ടറികളും, 4 സിക്‌സറുകളും പായിച്ചപ്പോള്‍, ഏഴ് ബൗണ്ടറിതകള്‍ വീതം ലോകേഷ് രാഹുലും നേടി. കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചിരുന്ന പഞ്ചാബിനെ ഗെയിലിന്റെ വിക്കറ്റ് നേടി ഇമ്രാന്‍ താഹിറാണ് പിടിച്ചുകെട്ടിയത്. ഷാര്‍ദ്ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം നേടി.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)