യുഎസ് ഓപ്പണ്‍ , കോര്‍ട്ടിലെ അച്ചടക്ക ലംഘനത്തിന് സെറീന വില്യംസിന് 17000 ഡോളര്‍ പിഴ ചുമത്തി

sports,us open, sereena williams

യുഎസ് ഓപ്പണ്‍ ഫൈനലിനിടെ ആരാധകരെ ഞെട്ടിച്ച് സെറീന വില്യംസിന്റെ പ്രകടനം. പോയ്ന്റ് വെട്ടിക്കുറച്ച അമ്പയറെ കള്ളനെന്ന് വിളിച്ചായിരുന്നു സെറീന ആക്രോശിച്ചത്. എന്നാല്‍ അച്ചടക്ക ലംഘനത്തിന് താരത്തിന് 17000 ഡോളര്‍ (ഏകദേശം 12.26 ലക്ഷം രൂപ) പിഴ ചുമത്തിയിരിക്കുകയാണ്.

മൂന്ന് കുറ്റങ്ങളാണ് സെറീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അമ്പയര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് 10000 ഡോളറും മത്സരത്തിനിടെ കോച്ച് ഇടപെട്ടതിന് 4000 ഡോളറും റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചതിന് 3000വുമാണ് പിഴയിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ സെറീന വില്യംസ്-നവോമി ഒസാക്ക യുഎസ് ഓപ്പണ്‍ ഫൈനലിനിടെയായിരുന്നു കോര്‍ട്ടില്‍ ഈ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ഫൈനലിനിടെ സെറീനക്ക് പരിശീലകന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് കാണിച്ച് ചെയര്‍ അംപയര്‍ കാര്‍ലോസ് റാമോസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.


എന്നാല്‍ അമ്പയറുടെ ഇടപെടലിനെതിരെ സെറീന ശക്തമായി പ്രതിഷേധിച്ചു. കള്ളത്തരം കാണിക്കുന്നതിനേക്കാള്‍ നല്ലത് തോല്‍ക്കാനാണ് തനിക്കിഷ്ടമെന്നു വരെ സെറീന പറഞ്ഞു.

രണ്ടാം സെറ്റില്‍ 3-1ന് മുന്നിട്ട് നിന്നിരുന്ന സെറീന അസ്വസ്ഥയായി. തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയതോടെ ദേഷ്യപ്പെട്ട് റാക്കറ്റ് വലിച്ചെറിഞ്ഞു. ഇതോടെ രണ്ടാം മുന്നറിയിപ്പ് നല്‍കിയ അമ്പയര്‍ ഒരു പോയിന്റെ കുറക്കുകയും ചെയ്തു. ഇതോടെ സെറീന കൂടുതല്‍ ദേഷ്യപ്പെട്ട് നിങ്ങള്‍ കള്ളനാണെന്നും മാപ്പുപറയണമെന്നും അമ്പയറോട് പറഞ്ഞു. പെനല്‍റ്റി പോയിന്റുകളില്‍ ഗെയിം നഷ്ടമായ സെറീന 5-3ന് പുറകിലാവുകയും ഒസാകയുടെ വിജയം ഒരു പോയിന്റ് മാത്രം ദൂരെയാവുകയും ചെയ്തു.

എന്നാല്‍ അംപയറുടെ നടപടിയെ കൂവലോടെയാണ് കാണികള്‍ വരവേറ്റത്. മത്സരത്തിനു ശേഷം അമ്പയര്‍ക്ക് കൈ കൊടുക്കാനും സെറീന നിന്നില്ല. അമ്പയര്‍മാര്‍ക്കെതിരെ നിരവധി പുരുഷ താരങ്ങള്‍ പ്രതികരിക്കാറുണ്ടെങ്കിലും അവര്‍ക്കെതിരെയൊന്നും ഇത്തരം നടപടികളുണ്ടായിട്ടില്ലെന്ന് സെറീന പറഞ്ഞു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)