ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ചതിന് പന്ത്രണ്ടുകാരനെ തല്ലിക്കൊന്നു

Murder

ഉത്തര്‍പ്രദേശ്: അലിഗഡിലെ നദ്രോയില്‍ പന്ത്രണ്ട് വയസ്സുകാരനായ ബാലനെ ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ചെന്ന കാരണത്തില്‍ അടിച്ചുകൊന്നു. ജന്മാഷ്ടമി ആഘോഷവുമായി ബന്ധപ്പെട്ട് അമ്പലം അലങ്കരിച്ചിരുന്നു. അതിലെ ബലൂണ്‍ പൊട്ടിച്ചതിന്റെ പേരിലാണ് കൗമാരക്കാരായ അഞ്ചുപേര്‍ ചേര്‍ന്നു കുട്ടിയെ മര്‍ദിച്ചത്.

ക്ഷേത്രത്തില്‍ കൂട്ടിക്കൊപ്പം ഉണ്ടായിരുന്നയാള്‍ മര്‍ദിക്കുന്നത് കാണുകയും, ഉടന്‍ തന്നെ കുട്ടിയുടെ വീട്ടിലെത്തി വിവരമറിയിക്കുകയും ചെയ്തു. വീട്ടുകാരെത്തുമ്പോഴേക്കും കുട്ടി അവശനിലയിലായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)