ക്ഷീരപഥകേന്ദ്രത്തില്‍ പതിനായിരം തമോഗര്‍ത്തങ്ങളുണ്ടെന്ന് കണ്ടെത്തല്‍

blackholes

പാരീസ്: സൗരയൂഥം ഉള്‍പ്പെടുന്ന നക്ഷത്രസമൂഹമായ ക്ഷീരപഥത്തിന്റെ കേന്ദ്രത്തോടടുത്ത് പതിനായിരം തമോഗര്‍ത്തങ്ങള്‍ ഉണ്ടെന്ന് അനുമാനം. 12 തമോഗര്‍ത്തങ്ങള്‍ ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വാനനിരീക്ഷകര്‍ കണ്ടെത്തി.

ഗാലക്‌സികളുടെ കേന്ദ്രത്തില്‍ ഭീമന്‍ തമോഗര്‍ത്തവും ചുറ്റുമായി ആയിരക്കണക്കിനു ചെറിയ തമോഗര്‍ത്തങ്ങളുമുണ്ടെന്നാണു നിഗമനം. ഇതു ശരിവയ്ക്കുന്ന തെളിവുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെ ഭീമന്‍ തമോഗര്‍ത്തത്തിന്റെ പേര് സജിറ്റേറിയസ് എ എന്നാണ്. ഇതിന്റെ മൂന്നു പ്രകാശവര്‍ഷം ചുറ്റളവിലാണ് 12 ചെറിയ തമോഗര്‍ത്തങ്ങള്‍ കണ്ടെത്തിയത്.

നിഗമനങ്ങള്‍ ശിരയാണെങ്കില്‍ സജിറ്റേറിയസ് എയ്ക്കു ചുറ്റുമായി പതിനായിരം ചെറു തമോഗര്‍ത്തങ്ങളുണ്ടാകുമെന്ന് നേച്ചര്‍ ശാസ്ത്ര മാസികയില്‍ എഴുതിയ ലേഖനത്തില്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)