കടലാസ് പോലെ ചുരുട്ടി വെക്കാവുന്ന ടാബ്ലറ്റ് വിപണിയിലേക്ക്

rollable,tablet

ഇനി ടാബ്‌ലെറ്റ് കടലാസ് പോലെ ചുരുട്ടി വെക്കാം. ക്യൂന്‍സ് സര്‍വകലാശായിലെ ഗവേഷകരാണ് ഇത്തരത്തില്‍ ഒരു ടാബ്ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. മാജിക് സ്‌ക്രോള്‍ എന്നാണ് ഈ ടാബ്ലറ്റിന് നിര്‍മ്മാതാക്കള്‍ നല്‍കിയ പേര്. ചുരുട്ടിവെക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ ടാബ്ലറ്റാണിതെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. കടലാസ് ചുരുട്ടിവെക്കുന്ന രീതിയില്‍ നിന്നാണ് തങ്ങള്‍ക്ക് ഈ ടാബ്ലറ്റ് ഡിസൈന്റെ ആശയം ലഭിച്ചതെന്ന് ക്യൂന്‍സ് സര്‍വകലാശാലയിലെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ഇന്ററാക്ഷന്‍ വിഭാഗം പ്രൊഫസര്‍ റോയല്‍ വെര്‍ട്ടഗാല്‍ പറയുന്നു.

7.5 ഇഞ്ച് വലിപ്പവും 2കെ റെസല്യൂഷനുമുള്ള ഡിസ്പ്ലേയാണ് ടാബ്‌ലറ്റിനുള്ളത്. ടാബ്ലറ്റിന്റെ മധ്യഭാഗത്തുള്ള സിലിണ്ടറാണ് ചുരുളുന്നതിനും നിവരുന്നതിനും സഹായിക്കുന്നത്. സിലിണ്ടറിന്റെ ഇരുവശത്തുമുള്ള ചെറു ചക്രങ്ങള്‍ തിരിച്ച് ഡിസ്പ്ലേ നിവര്‍ത്താം.

ഭാരക്കുറവും സിലിണ്ടര്‍ രൂപവും കാരണം ഈ ടാബ്ലറ്റിനെ ഐപാഡിനെ അപേക്ഷിച്ച് കൊണ്ടു നടക്കാന്‍ എളുപ്പമാണ്. ഡിസ്പ്ലേ ചുരുട്ടി വച്ചതിനു ശേഷം മാജിക് സ്‌ക്രോളിനെ പോക്കറ്റിലിട്ട് കൊണ്ടുപോകുകയും ചെയ്യാം. കൂടാതെ ഇവയുടെ ചുരുള്‍ തനിയെ നിവരില്ലെന്ന് ഉറപ്പുവരുത്താനുള്ള സാങ്കേതികതയും ഇവയിലുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)