ഭീതി പടര്‍ത്തി വെസ്റ്റ് നൈല്‍ വൈറസ്; മരണസംഖ്യ 21 ആയി

west, nile virus ,21 died

ആതന്‍സ്: ഗ്രീസില്‍ പരക്കെ വെസ്റ്റ് നൈല്‍ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. നിലവില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 178 ആയി. 21 പേര്‍ വൈറസ് ബാധയേറ്റ് മരിച്ചു. രോഗനിവാരണ പ്രതിരോധ അതോറിറ്റിയായ ഹെലെനിക് സെന്റര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍. 

വെസ്റ്റ് നൈല്‍ വൈറസ് പരത്തുന്നത് കൊതുകുകളാണ്. കനത്ത പനി, തലവേദന, അമിതമായ ഉറക്കം, ബോധക്ഷയം,അപസ്മാരം, പേശികള്‍ക്ക് ബലഹീനത അനുഭവപ്പെടല്‍ എന്നിവയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. നിലവില്‍ ഈ ലക്ഷണങ്ങളാണ് വൈറസ് ബാധയേറ്റവരില്‍ കാണപ്പെടുന്നത്.

വൈറസ് ഗ്രീസില്‍ കൂടുതല്‍ പടരുകയാണ്. അതിനാല്‍ തന്നെ ഇനിയും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയേല്‍ക്കാനും മരണ സംഖ്യ കൂടാനും സാധ്യതയുണ്ട്. 2010 ല്‍ ഗ്രീസിലെ ഉത്തരമേഖലയിലാണ് വെസ്റ്റ് നൈല്‍ വൈറസ് ആദ്യമായി കണ്ടെത്തിയത്. 2011ഓടെ വൈറസ് കൂടുതല്‍ മേഖലകളിലേക്ക് പരക്കുകയും ചെയ്തിരുന്നു. വൈറസ് ബാധയ്ക്ക് കാരണം കൊതുകുകളായതിനാല്‍ തന്നെ കൊതുക് നശീകരണത്തിനായി കൂടുതല്‍ നടപടികളെടുക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)