ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനം; ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു; ലാഭതുക ദുരിതാശ്വാസ നിധിയിലേക്ക്

WEST INDIES,INDIA,KARYAVTTOM,TICKET RATE,ONEDAY MATCH

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി. കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തുന്ന മഝരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചു. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. മറ്റു ടിക്കറ്റുകള്‍ക്ക് 2000, 3000, 6000 എന്നിങ്ങനെയാണ്

വിദ്യാര്‍ഥികള്‍ക്ക് 1000 രൂപാ ടിക്കറ്റില്‍ 50% ഇളവ് ലഭിക്കും. ടിക്കറ്റ് വരുമാനത്തില്‍ നിന്നുള്ള ലാഭവിഹിതത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ ജനറല്‍ ബോഡിയിലാണ് ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച് തീരുമാനമായത്.

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിലെ അഞ്ചാം ഏകദിനമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഇവിടെ നടക്കുന്ന രണ്ടാമത്തെ രാജ്യാന്തര മത്സരമാണിത്. നേരത്തെ ഇന്ത്യാ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരം നടത്തിയിരുന്നെങ്കിലും മഴമൂലം മത്സരം ആറോവറായി ചുരുക്കിയിരുന്നു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)