കീ കീ ചലഞ്ചിനു ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമായി സ്നൂട്ട് ഡോഗ് ചലഞ്ച്

 snoot dog challenge,social media challenge

സോഷ്യല്‍ മീഡിയയില്‍ അനുദിനം പുതിയ ചലഞ്ചുകളുടെ തരംഗമാണ്. കീ കീ ചലഞ്ചിനു ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത് സ്നൂട്ട് ഡോഗ് ചലഞ്ചാണ്.

കീ കീ ചലഞ്ച് പോലെ അപകടകരമായ ചലഞ്ചല്ലിത്. മൃഗസ്‌നേഹികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ഈ പുതിയ ചലഞ്ച്. മൃഗ സ്നേഹികള്‍ക്കും വളര്‍ത്ത് നായ ഉള്ളവര്‍ക്കും ഏറെ പ്രിയപ്പെട്ട ഒരു ചലഞ്ചാണിത്.

കൈക്കൊണ്ട് ഉടമസ്ഥന്‍ കാണിക്കുന്ന പ്രത്യേക ആകൃതിയ്ക്കുള്ളിലേക്ക് നായ അതിന്റെ മൂക്ക് കൊണ്ടുവരിക എന്നതാണ് ഈ ചലഞ്ച്. ഉടമസ്ഥന് ഇഷ്ടമുള്ള എതാകൃതിയിലും കൈ പിടിക്കാം. ചതുരം, വട്ടം, ത്രികോണം അങ്ങനെ ഏതും. സ്നൂട്ട് ഡോഗ് ചലഞ്ചിന്റെ ഭാഗമായി ഇത്തരം നിരവധി വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)