വൈദ്യുതി ദൗര്‍ലഭ്യം; സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിയന്ത്രണം

dam,electricityloss,power cut,start,n kerala, today evening

തിരുവനന്തപുരം: സംസ്ഥനത്ത് ഇന്നു മുതല്‍ ചിലയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം തുടങ്ങും. വൈകിട്ട് 6.30 മുതല്‍ 9.30 വരെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുകയെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന വൈദ്യുത ദൗര്‍ലഭ്യത്തെ തുടര്‍ന്നാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യുത ബോര്‍ഡ് തീരുമാനിച്ചത്.

കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ അളവില്‍ കുറവ് വന്നിട്ടുണ്ട്. കൂടാതെ ലോവര്‍ പെരിയാര്‍, പന്നിയാര്‍, പെരിങ്ങല്‍ക്കുത്ത്, തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കല്‍, മണിയാര്‍ അടക്കമുള്ള സ്വകാര്യ വൈദ്യുത നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ തകരാറിലായി. ഇവിടങ്ങളിലെല്ലാം പ്രവര്‍ത്തനം നിലച്ചതിനാല്‍ സംസ്ഥാനത്ത് 700 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. ഇതെ തുടര്‍ന്നാണ് വൈദ്യുതി നിയന്ത്രിക്കുന്നതെന്ന് വൈദ്യുത ബോര്‍ഡ് പറഞ്ഞു.

തകരാറിലായ അണക്കെട്ടുകള്‍ പുനര്‍നിര്‍മ്മിച്ച് ഉത്പാദനം പുനരാരംഭിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയാരംഭിച്ചു കഴിഞ്ഞു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)