പ്രിയങ്കയുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നിക്ക് ജോനാസ്

 nick jonas,priyanka chopra

അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജോനാസും നടി പ്രിയങ്കാ ചോപ്രയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞമാസം മുംബൈയില്‍ വച്ചു കഴിഞ്ഞിരുന്നു. അതിനുപിന്നാലെ തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്ന് പറയുകയാണ് നിക്ക്. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായകന്റെ പ്രതികരണം.

'സുഹൃത്തുക്കള്‍ വഴിയാണ് ഫോണിലൂടെ ആദ്യം പരിചയപ്പെടുന്നത്. കുറച്ചുകാലം പരസ്പരം ടെക്സ്റ്റ് മെസേജുകള്‍ അയക്കുകയും പിന്നെ ഫോണിലൂടെ സംസാരിക്കുകയും ചെയ്തു. ഞങ്ങള്‍ തമ്മില്‍ 2017 ല്‍ മെറ്റ്ഗാലയില്‍ വച്ചാണ് ആദ്യമായി നേരിട്ട് കാണുന്നത്.

അതിനുശേഷം ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം വളര്‍ന്നു. ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയത് അതിനെല്ലാം ശേഷമാണ്. വിവാഹനിശ്ചയം എന്നെ സംബന്ധിച്ച് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ഞാനും എന്റെ മാതാപിതാക്കളും ചടങ്ങുകളെല്ലാം നന്നായി ആസ്വദിച്ചു' നിക്ക് ജോനാസ് പറയുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)