പുതിയ ഐഫോണ്‍ ബുധനാഴ്ച എത്തും

 new i phone ,launch ,wednesday

ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങി ആപ്പിള്‍. കാലിഫോര്‍ണിയയിലെ സന്‍ഫ്രാന്‍സിസ്‌കോയിലായിരിക്കും വരുന്ന ബുധനാഴ്ച പുതിയ ഐഫോണുകള്‍ അവതരിപ്പിക്കുക. നേരത്തെ തന്നെ ഈവന്റിന്റെ ഓഫീഷ്യല്‍ ലെറ്റര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു.

ആപ്പിള്‍ പുറത്തിറക്കാന്‍ പോകുന്ന പുതിയ മോഡലുകളുടെ പേരും ചിത്രങ്ങളും എല്ലാം തന്നെ സ്ഥിരം ലീക്കുകാര്‍ നേരത്തെ പുറത്തു വിട്ടിരുന്നു. ഐഫോണ്‍ 8ന്റെ പിന്‍ഗാമിയായി ഐഫോണ്‍ 9, ഐഫോണ്‍ എക്‌സിന്റെ പിന്‍ഗാമിയായി ഐഫോണ്‍ എക്‌സ്എസ് എന്നിവ എത്തുമെന്നാണ് വാര്‍ത്ത.

അന്ന് തന്നെ ആപ്പിള്‍ വാച്ചിന്റെ പുതിയ പതിപ്പ് വാച്ച് സീരീസ് 4, ബജറ്റ് മോഡല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഐഫോണ്‍ എസ്ഇ 2, ഐഫോണ്‍ എക്‌സ് പ്ലസ്, ഐഫോണ്‍ എക്‌സ് എസ്ഇ എന്നിവയും ് ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)