ഇഗ്നിസില്‍ തലക്കുത്തി വീണ് മാരുതി; ഡീസല്‍ പതിപ്പിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചു

maruthi,ignis,deasel,india

ഇന്ത്യക്കാര്‍ക്ക് മാരുതിയോടുള്ള പ്രണയം ചെറുതൊന്നുമല്ല. പല വമ്പന്മാര്‍ വിപണി കൈയ്യടക്കാന്‍ വന്നെങ്കിലും ആ സ്ഥാനത്തിന് കാര്യമായ ഇളക്കമൊന്നും തട്ടിയിട്ടില്ല. ഇപ്പോള്‍ അവരുടെ പുതിയ മോഡല്‍ സ്വിഫ്റ്റ് വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുകയാണ്. എന്നാല്‍ ഒരു വശത്ത് നേട്ടം തുടരുമ്പോള്‍ മറുവശത്ത് ഒരുപിടി നഷ്ടവും മാരുതി അഭിമുഖീകരിക്കുന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത. മാരുതി ഇഗ്നിസിലാണ് മാരുതിക്ക് തിരിച്ചടി ഏറ്റിരിക്കുന്നത്.

Image result for IGNIS

2017 ജനുവരിയിലാണ് ഇഗ്‌നിസിനെ മാരുതി ഇന്ത്യയില്‍ കൊണ്ടുവന്നത്. എന്നാല്‍ ഇഗ്നിസിന്റെ ഡീസല്‍ പതിപ്പിനെ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ് മാരുതി ഇപ്പോള്‍. ഓരോ മാസവും ഇഗ്നിസ് ആവശ്യക്കാര്‍ ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് മാരുതിയുടെ നടപടി. എട്ടു ലക്ഷം രൂപയോളം മുടക്കി ചെറു ഹാച്ച്ബാക്കിനിനെ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ മടികാണിക്കുകയാണ്. എന്നാല്‍ ഇഗ്‌നിസ് പെട്രോള്‍ പതിപ്പിന് വിപണിയില്‍ തരക്കേടില്ലാത്ത സ്വീകാര്യത ലഭിക്കുന്നുണ്ട്.

അതേസമയം,1.3 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനിലാണ് ഇഗ്‌നിസ് പെട്രോള്‍ പതിപ്പിന്റെ ഒരുക്കം. ഈ എഞ്ചിന്‍ 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇഗ്നിസ് ഡീസലിലുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)