സന്തോഷ് ശിവനും മഞ്ജു വാര്യരും ഒന്നിക്കുന്നു

  manju warrier, santhosh ,shivan ,movie

ഹിസ്റ്റോറിക് ത്രില്ലറായ ഉറുമിക്ക് ശേഷം വീണ്ടുമൊരു മലയാളചിത്രവുമായി സന്തോഷ് ശിവന്‍ എത്തുന്നു. ചിത്രത്തിന്റെ ക്യാമറയും, സംവിധാനവും നിര്‍വ്വഹിക്കുന്നത് സന്തോഷ് ശിവന്‍ തന്നെയാണ്. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

ഒക്ടോബര്‍ 20 ന് ഹരിപ്പാട് വച്ച് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. കേരളത്തിന് പുറമെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ്ശിവന്‍ ചിത്രം തയ്യാറാക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും പുറത്തു വിട്ടിട്ടില്ല.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)