കയ്യടിക്കെടാ; രജനികാന്തിനും വിജയ് സേതുപതിക്കുമൊപ്പം മണികണ്ഠന്‍ ആചാരി

  manikandan ,achari,  vijay sethupathy

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടനാണ് മണികണ്ഠന്‍ ആചാരി. തന്റെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ നടനാണ് മണികണ്ഠന്‍ ആചാരി. പിന്നീട് അലമാര, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച നടനാണ് മണികണ്ഠന്‍.

മലയാളക്കരവിട്ട് ഇനി തമിഴരെക്കൂടെ ചിരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മണികണ്ഠന്‍ വാര്‍ത്ത പുറത്തു വിട്ടത്. രജനീകാന്തും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന പുതിയ ചിത്രം 'പേട്ട'യിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഭാഗമായി ലക്ക്‌നൗവില്‍ വിജയ് സേതുപതിക്കൊപ്പമാണ് താനെന്ന് മണികണ്ഠന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് പേട്ടയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് രജനീകാന്ത് എത്തുന്നത്. വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)